സിഡ്‌നി: ഹൊബാര്‍ട്ടില്‍ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് മുമ്പ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റ ജോസ് ബട്ട്‌ലര്‍ക്ക് പരമ്പരയിലെ അവസാന ടെസ്റ്റില്‍ കളിക്കാനാകില്ല. 

നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനം സമനില പൊരുതി നേടിയ ശേഷം ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇക്കാര്യം അറിയിച്ചത്. 

അതേസമയം ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിനും ജോണി ബെയര്‍സ്‌റ്റോയ്ക്കും പരിക്കുള്ളതായും റിപ്പോര്‍ട്ടുണ്ട്. മത്സരത്തിനിടെ ബെയര്‍സ്‌റ്റോയുടെ തള്ള വിരലിന് പരിക്കേറ്റിരുന്നു. വാരിയെല്ലിന്റെ ഭാഗത്തെ പേശികളുടെ വേദനയാണ് സ്റ്റോക്ക്‌സിനെ അലട്ടുന്നത്. ഇവര്‍ക്കും അവസാന ടെസ്റ്റ് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: the ashes jos buttler will miss the fifth and final test due to finger injury