തിരിച്ചുവരവില്‍ സെഞ്ചുറിയുമായി തലയുയര്‍ത്തി ഹെഡ്; ഒന്നാം ദിനം ഓസീസിന് സ്വന്തം


Photo: AFP

ഹൊബാര്‍ട്ട്: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന് സെഞ്ചുറി. ടോപ്പ് ഓര്‍ഡര്‍ തകര്‍ന്ന ആദ്യ ദിനം ഓസീസിന് തുണയായത് തിരിച്ചുവരവില്‍ സെഞ്ചുറി നേടിയ ഹെഡിന്റെ ഇന്നിങ്‌സാണ്.

ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ.

10 റണ്‍സുമായി അലക്‌സ് കാരിയും റണ്ണൊന്നുമെടുക്കാതെ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

നേരത്തെ 12 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ച മുന്നില്‍ കണ്ട ഓസീസിനെ കരകയറ്റിയത് മാര്‍നസ് ലബുഷെയ്‌നും കാമറൂണ്‍ ഗ്രീനിനുമൊപ്പം ഹെഡ് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകളാണ്.

ഡേവിഡ് വാര്‍ണര്‍ (0), ഉസ്മാന്‍ ഖവാജ (6), സ്റ്റീവ് സ്മിത്ത് (0) എന്നിവര്‍ മടങ്ങിയ ശേഷം നാലാം വിക്കറ്റില്‍ ലബുഷെയ്‌നെ കൂട്ടുപിടിച്ച് 71 റണ്‍സാണ് ഹെഡ് കൂട്ടിച്ചേര്‍ത്തത്. 53 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ലബുഷെയ്‌നെ പുറത്താക്കി സ്റ്റുവര്‍ട്ട് ബ്രോഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ കാമറൂണ്‍ ഗ്രീനിനെ കൂട്ടുപിടിച്ച് ഹെഡ് അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 121 റണ്‍സാണ് ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ല്.

113പന്തില്‍ നിന്ന് 12 ബൗണ്ടറിയടക്കം 101 റണ്‍സെടുത്ത ഹെഡിനെ ക്രിസ് വോക്‌സാണ് പുറത്താക്കിയത്. ഗ്രീന്‍ 109 പന്തുകള്‍ നേരിട്ട് 74 റണ്‍സെടുത്തു.

ഇംഗ്ലണ്ടിനായി ബ്രോഡ്, ഓലി റോബിന്‍സണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മാര്‍ക്ക് വുഡും ക്രിസ് വോക്‌സും ഓരോ വിക്കറ്റ് വീതമെടുത്തു.

Content Highlights: the ashes 5th test day 1


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented