യാഷ് ചൗഡേ | Photo: https://twitter.com/mipaltan
നാഗ്പുർ: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനവുമായി നാഗ്പുരിലെ 13-കാരൻ യാഷ് ചൗഡേ. മുംബൈ ഇന്ത്യൻസ് സംഘടിപ്പിച്ച അണ്ടർ 14 ഇന്റർ സ്കൂൾ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ മത്സരത്തിലാണ് പുറത്താകാതെ 508 റൺസ് അടിച്ചുകൂട്ടി സരസ്വതി സ്കൂൾ താരമായ യാഷ് ചൗഡേ താരമായത്. സിദ്ധേശ്വർ വിദ്യാലയത്തിനെതിരായ മത്സരത്തിലാണ് കൗമാരതാരത്തിന്റെ പ്രകടനം.
യാഷ് ചൗഡേയുടെ മികവിൽ നാഗ്പുർ സരസ്വതി സ്കൂൾ 40 ഓവർ മത്സരത്തിൽ വിക്കറ്റ് പോകാതെ 714 റൺസെടുത്തു. ഓപ്പണറായി ഇറങ്ങിയ യാഷ് 178 പന്തിൽ 81 ഫോറും 18 സിക്സും ഉൾപ്പെടെയാണ് 508 റൺസെടുത്തത്. ഈ വിഭാഗത്തിലെ ഇന്റർ സ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും ഇതോടെ സ്വന്തമായി.
മത്സരത്തിൽ യാഷിന്റെ കൂടെയിറങ്ങിയ തിലക് വക്കോഡ് സെഞ്ചുറി (127) നേടി. കൂറ്റൻ സ്കോർ പിന്തുടർന്ന സിദ്ധേശ്വർ സ്കൂൾ അഞ്ച് ഓവറിൽ ഒമ്പതുറൺസിന് പുറത്തായി. 705 റൺസിന്റെ ഗംഭീരവിജയത്തോടെയാണ് സരസ്വതി വിദ്യാലയം ജയിച്ചുകയറിയത്. ഒട്ടേറെ ക്രിക്കറ്റ് പ്രതിഭകളെ സംഭാവനചെയ്ത സ്കൂളാണ് സരസ്വതി വിദ്യാലയം. വിദർഭയുടെ ഇപ്പോഴത്തെ ക്യാപ്റ്റൻ ഫൈസ് ഫസൽ സരസ്വതി സ്കൂൾ വിദ്യാർഥിയായിരുന്നു. സ്കൂളിനുവേണ്ടി കളിക്കുന്ന സമയത്ത് അദ്ദേഹം 280 റൺസ് നേടിയിരുന്നു.
Content Highlights: Teenage sensation Yash Chawde smashes 508 in a 40 over inter school game
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..