ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ | Photo: AFP
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യ മൂന്ന് പേസര്‍മാരെ കളിപ്പിക്കണമെന്ന് മുന്‍ താരവും എം.പിയുമായ ഗൗതം ഗംഭീര്‍.
ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെ ഇന്ത്യന്‍ ടീം കളിപ്പിക്കണമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ ഫിറ്റ്‌നസ് ടെസ്റ്റ് പാസായ പേസര്‍ ഉമേഷ് യാദവ് ടീമിനൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ ഉമേഷിന് മൂന്നാം ടെസ്റ്റില്‍ അവസരം ലഭിച്ചേക്കില്ലെന്നാണ് ഗംഭീറിന്റെ അഭിപ്രായം. ക്രിക്കറ്റ് കണക്ട് എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.
''ഉമേഷ് യാദവ് പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. മൂന്ന് പേസര്‍മാരെ കളിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനമെങ്കില്‍ അത് ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരായിരിക്കണം. സിറാജ് മികച്ച പ്രകടനമാണ് നടത്തിവരുന്നത്. പ്രത്യേകിച്ചും ഓസ്‌ട്രേലിയയില്‍ അദ്ദേഹം ബൗള്‍ ചെയ്ത രീതി ശ്രദ്ധേയമായിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും അദ്ദേഹം ബൗള്‍ ചെയ്ത രീതി പ്രശംസയര്‍ഹിക്കുന്നു. പ്രത്യേകിച്ചും ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പന്തിനെ മൂവ് ചെയ്യിച്ച രീതി. ഈ മൂന്നു പേരുമാണ് എന്റെ അഭിപ്രായത്തില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കേണ്ടത്.'' - ഗംഭീര്‍ വ്യക്തമാക്കി.
Content Highlights: Team India should play Ishant Bumrah and Siraj for Pink-ball Test
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..