ന്യൂഡല്‍ഹി: ഐ.പി.എല്ലിനു ശേഷമുള്ള ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. 

മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണയും ട്വന്റി 20 ടീമില്‍ ഇടംനേടി. വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫിറ്റ്നസ് പ്രശ്നങ്ങളുള്ള ഋഷഭ് പന്തിനെ ഏകദിന-ട്വന്റി 2- ടീമുകളിലേക്ക് പരിഗണിച്ചില്ല. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ടീമിലെ പുതുമുഖം. ഐ.പി.എല്ലിനിടെ പേശീവലിവ് അലട്ടിയ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. രോഹിത്തിന്റെ അഭാവത്തില്‍ കെ.എല്‍ രാഹുലാണ് ഏകദിന-ട്വന്റി 20 ടീമിലെ വൈസ് ക്യാപ്റ്റന്‍. പരിക്കേറ്റ ഇഷാന്ത് ശര്‍മയേയും പരിഗണിച്ചിട്ടില്ല.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുന്ന മായങ്ക് അഗര്‍വാള്‍ മൂന്നു ടീമിലും ഇടംനേടി. ശുഭ്മാന്‍ ഗില്‍ ഏകദിന, ടെസ്റ്റ് ടീമുകളില്‍ ഇടംപിടിച്ചു. സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. 

ട്വന്റി 20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ദീപക് ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി.

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍,  ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ഷാര്‍ദുല്‍ താക്കൂര്‍.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കമലേഷ് നാഗര്‍കോട്ടി, കാര്‍ത്തിക് ത്യാഗി, ഇഷാന്‍ പോറല്‍, ടി. നടരാജന്‍ എന്നീ നാല് അധിക ബൗളര്‍മാരെ കൂടി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Team India’s T20I, ODI and Test squads for of announced sanju samson in t20 team