അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. രണ്ടാം ഇന്നിങ്‌സില്‍ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ ഇന്ത്യ മുന്നോട്ടുവെച്ച 90 റണ്‍സ് വിജയലക്ഷ്യം വെറും 21 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടന്നു.
ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് തോല്‍വിയാണിത്. ഓസീസ് പരമ്പരയ്ക്ക് മുമ്പ് ന്യൂസീലന്‍ഡ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
വിരാട് കോലിയുടെ കീഴില്‍ ഇന്ത്യ തുടര്‍ച്ചയായ മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ തോല്‍ക്കുന്നത് ഇതാദ്യമായാണ്. മാത്രമല്ല ക്യാപ്റ്റന്‍ കോലി ടോസ് ജയിച്ച ശേഷം ഇന്ത്യ ഒരു ടെസ്റ്റില്‍ പരാജയമറിയുന്നതും ഇതാദ്യം.
ഇതുവരെ 26 തവണ ടോസിന്റെ ഭാഗ്യം കോലിയെ കടാക്ഷിച്ചിട്ടുണ്ട്. അതില്‍ 22 ടെസ്റ്റിലും ഇന്ത്യ ജയിച്ചു. നാലെണ്ണം സമനിലയിലായി. ടോസ് ജയിച്ച 27-ാം മത്സരത്തില്‍ പക്ഷേ ഫലം കോലിക്കും ഇന്ത്യയ്ക്കും പ്രതികൂലമായി.
നേരത്തെ നടന്ന ന്യൂസീലന്‍ഡ് പര്യടനത്തില്‍ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനും തോറ്റു.
Content Highlights: Team India loses 3 successive Test matches under Virat Kohli for the 1st time