ഇന്ത്യൻ ടീം | Photo: AP
ജോഹന്നാസ്ബര്‍ഗ്: സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇന്ത്യ മാച്ച് ഫീയുടെ 20 ശതമാനം പിഴയായി നല്‍കണം. ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒരു പോയിന്റും ഇന്ത്യക്ക് നഷ്ടമായി. മാച്ച് റഫറി ആന്‍ഡ്രൂ പൈക്രോഫ്ട് ആണ് പിഴ വിധിച്ചിരിക്കുന്നത്.
എത്ര ഓവറാണോ കുറവ് വരുന്നത് അത്രയും പോയിന്റാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിന്ന് കുറയ്ക്കുക. നിശ്ചിത സമയത്ത് ഒരു ഓവര്‍ കുറവാണ് ഇന്ത്യ എറിഞ്ഞത്.
സെഞ്ചൂറിയനിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ വിജയ ശരാശരി 64.28 ആയിരുന്നു. എന്നാല്‍ ഒരു പോയിന്റ് കുറച്ചതോടെ അത് 63.09 ആയി കുറഞ്ഞു. നേരത്തെ നോട്ടിങ്ഹാമില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ട് പോയിന്റ് നഷ്ടപ്പെട്ടിരുന്നു.
ഓസ്‌ട്രേലിയയും ശ്രീലങ്കയുമാണ് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. മൂന്നു വിജയവും രണ്ട് തോല്‍വലിയുമാണ് ഇരുടീമുകളുടേയും അക്കൗണ്ടിലുള്ളത്. പാകിസ്താനാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യ നാലാം സ്ഥാനത്താണ്.
Content Highlights: Team India fined, docked WTC point for slow over rate in first Test against South Africa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..