ശനിയും ഞായറും ക്രിക്കറ്റ് കളിക്കാന്‍ വിടാം; വധുവിനെകൊണ്ട് കരാര്‍ ഒപ്പിടീച്ച് വരന്റെ സുഹൃത്തുക്കള്‍


Photo: twitter.com

മധുര: വിവാഹത്തിനു മുമ്പ് വധൂവരന്മാര്‍ പരസ്പരം ഏതെങ്കിലും തരത്തിലുള്ള കരാറില്‍ ഒപ്പിടുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ജോലിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പങ്കാളി ഇടപെടരുതെന്നും സ്വന്തം വീട്ടില്‍ പോകുന്നത് തടയരുതെന്നും ചൂണ്ടിക്കാട്ടിയുള്ള കരാറുകള്‍ നമ്മള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായത് കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ ഇക്കഴിഞ്ഞ ഞായറാഴ്ച തമിഴ്‌നാട്ടിലെ മധുരയില്‍ നടന്ന ഒരു വിവാഹത്തിനിടെ വരന്റെ സുഹൃത്തുക്കള്‍ വധുവിനെ കൊണ്ട് ഒപ്പിടീപ്പിച്ച ഒരു കരാര്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

തേനിയിലെ ഒരു സ്വകാര്യ കോളേജിലെ പ്രൊഫസറായ ഹരിപ്രസാദും അദ്ദേഹത്തിന്റെ വധു പൂജയും തമ്മിലുള്ള വിവാഹത്തിനിടെയാണ് രസകരമായ ഒരു കരാര്‍ ഒപ്പിടല്‍ അരങ്ങേറിയത്. ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കള്‍ 20 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ കൊണ്ടുവന്ന് കരാറില്‍ ഒപ്പുവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ കരാറിന്റെ ഉള്ളടക്കമാണ് രസകരം.

'പൂജ എന്ന ഞാന്‍, ഹരിപ്രസാദിനെ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും സൂപ്പര്‍സ്റ്റാര്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ ഇതിനാല്‍ അനുവദിക്കുന്നു.' എന്നായിരുന്നു കരാറിന്റെ ഉള്ളടക്കം.

പൂജയുടെ ഭര്‍ത്താവ് ഹരിപ്രസാദ് സൂപ്പര്‍സ്റ്റാര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും പ്രധാന കളിക്കാരനുമാണ്. വിവാഹ ശേഷവും ക്രിക്കറ്റ് കളിക്കുന്നതില്‍ ഹരിപ്രസാദിന് തടസമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഈ വിചിത്രമായ ആശയവുമായി എത്തിയത്. നിറഞ്ഞ ചിരിയോടെ പൂര്‍ണ സമ്മതത്തോടെ പൂജ ഈ കരാറില്‍ ഒപ്പിടുകയും ചെയ്തു.

Content Highlights: Tamil Nadu bride signs contract allowing groom to play cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented