Photo: AFP
സിഡ്നി: അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി ഓസ്‌ട്രേലിയ. രാജ്യത്ത് വനിതാ ക്രിക്കറ്റ് ഉള്‍പ്പെടെ വനിതകള്‍ പങ്കെടുക്കുന്ന കായിക ഇനങ്ങള്‍ നിരോധിക്കാനുള്ള താലിബാന്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് നടപടി.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇക്കാര്യം അറിയിച്ചത്. ഹൊബാര്‍ട്ടില്‍ ഒരു ടെസ്റ്റ് മത്സരം കളിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇനി ഈ മത്സരത്തിന് വേദിയൊരുക്കില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചത്.
'ആഗോള തലത്തില്‍ വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് വളരെയേറെ പ്രാധാന്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കുന്നുണ്ട്. കായിക മത്സരങ്ങളെന്നത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്.
അടുത്തിടെയുള്ള വാര്‍ത്തകള്‍ പറയുന്നത് അഫ്ഗാനിസ്താന്‍ വനിതാ ക്രിക്കറ്റിനെ പിന്തുണയ്ക്കില്ലെന്നാണ്. അതിനാല്‍ അഫ്ഗാനിസ്താനെതിരേ ഹൊബാര്‍ട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ നിന്ന് പിന്മാറുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് വഴികളില്ല.' - ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയില്‍ പറഞ്ഞു.
ഓഗസ്റ്റ് 15-ന് അഫ്ഗാന്‍ ഭരണം ഏറ്റെടുത്ത താലിബാന്‍ ഒരു കായിക മത്സരങ്ങളിലും വനിതകളുടെ സാന്നിധ്യം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വനിതാ ക്രിക്കറ്റും ഇതോടെ രാജ്യത്ത് നിരോധിക്കപ്പെടും. ഇതിനാല്‍ തന്നെ അഫ്ഗാനിസ്താന്‍ പുരുഷ ടീമിന് ഐസിസി അംഗത്വം നഷ്ടമാകും. കാരണം ഐസിസി അംഗരാഷ്ട്രങ്ങള്‍ക്ക് വനിതാ ദേശീയ ടീം ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്.
Content Highlights: Taliban banned sports for women Australia withdrawn from Afghanistan Test match
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..