ബെംഗളൂരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ട്വന്റി-20യില്‍ ശിഖര്‍ ധവാന്റെ വിക്കറ്റെടുത്തപ്പോള്‍ ടബ്രൈസ് ഷംസിയുടെ ആഘോഷം ഏറെ ചര്‍ച്ചയായിരുന്നു. ഷൂ ഊരി ചെവിയില്‍ വെച്ച് ഫോണ്‍ ചെയ്യുന്നതുപോലെയായിരുന്നു ഷംസിയുടെ ആഘോഷം. 

വിക്കറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ഷംസി എറിഞ്ഞ ഓവറില്‍ ധവാന്‍ തുടര്‍ച്ചയായി രണ്ട് സിക്‌സ് നേടിയിരുന്നു. എന്നാല്‍ ഷംസിയുടെ രണ്ടാം ഓവറില്‍ ധവാന് പിഴച്ചു. പിന്നീടായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ആഘോഷം.

ഇതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ റാസി വാന്‍ഡെര്‍ ഡസ്സന്‍. ദക്ഷിണാഫ്രിക്കയുടെ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്റെ ആക്ഷന്‍ അതുപോലെ അനുകരിക്കുകയായിരുന്നു ഷംസി. ഇതിലൂടെ തന്റെ സന്തോഷം ഷംസി താഹിറുമായി പങ്കുവെയ്ക്കുകയായിരുന്നു-വാന്‍ഡെര്‍ ഡസ്സന്‍ വെളിപ്പെടുത്തി. 

Content Highlights: Tabraiz Shamsi's shoe celebration Shikhar Dhawan Wicket India vs South Africa