Photo: AFP
കാബൂള്‍: അഫ്ഗാനിസ്താന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് റാഷിദ് ഖാന്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ച ടീമില്‍ അതൃപ്തി അറിയിച്ചാണ് താരത്തിന്റെ രാജി.
റാഷിദ് ഖാന്റെ രാജിക്ക് മിനിറ്റുകള്‍ക്ക് മുമ്പാണ് അഫ്ഗാനിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.
വെറ്ററന്‍ താരങ്ങളായ ഷാപുര്‍ സദ്രാന്, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്സാദ് എന്നിവരോടൊപ്പം പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഹമീദ് ഹസ്സനെയും സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു.എഇ.യിലാണ് ലോകകപ്പ്.
''ക്യാപ്റ്റനും രാജ്യത്തെ ഉത്തരവാദിത്തമുള്ള വ്യക്തിയുമെന്ന നിലയില്‍, ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമാകാനുള്ള അവകാശം എനിക്കുണ്ട്. എ.സി.ബി മീഡിയ പ്രഖ്യാപിച്ച ടീമിനായി സെലക്ഷന് കമ്മിറ്റിയും അഫ്ഗാനിസ്താന് ക്രിക്കറ്റ് ബോര്‍ഡും (എ.സി.ബി) എന്റെ സമ്മതം വാങ്ങിയിട്ടില്ല. ഇതിനാല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിനില്ക്കാന് ഞാന്‍ തീരുമാനിക്കുന്നു.'', റാഷിദ് ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
Content Highlights: T20 World Cup selection controversy Rashid Khan steps down as captain
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..