ദുബായ്: ട്വന്റി 20 ലോകപ്പിന്റെ ഇന്ത്യയിലെ ആതിഥേയത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ബി.സി.സി.ഐക്ക് കൂടുതല്‍ സമയമനുവദിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). 

ടൂര്‍ണമെന്റ് നടത്തിപ്പിന്റെ കാര്യത്തില്‍ ജൂണ്‍ 28-നകം അന്തിമ തീരുമാനമെടുക്കണമെന്ന് ഐ.സി.സി, ബി.സി.സി.ഐയോട് നിര്‍ദേശിച്ചു. ചൊവ്വാഴ്ച നടന്ന ഐ.സി.സി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. തീയതി നീട്ടി നല്‍കാന്‍ ബി.സി.സി.ഐ അഭ്യര്‍ഥിച്ചിരുന്നു.

T20 World Cup hosting BCCI will have to respond by June 28 says ICC

അതേസമയം ഇന്ത്യയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ടൂര്‍ണമെന്റ് യു.എ.ഇയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.

Content Highlights: T20 World Cup hosting BCCI will have to respond by June 28 says ICC