Photo: twitter.com|BCCIdomestic
അഹമ്മദാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ബറോഡയെ തകര്‍ത്ത് കിരീടം സ്വന്തമാക്കി തമിഴ്നാട്.
ഏഴു വിക്കറ്റിനായിരുന്നു തമിഴ്നാടിന്റെ ജയം. ബറോഡ ഉയര്‍ത്തിയ 121 രണ്സ് വിജയലക്ഷ്യം 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി തമിഴ്നാട് മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മണിമാരന്‍ സിദ്ധാര്‍ഥാണ് ബറോഡയെ തകര്‍ത്തത്.
49 റണ്‍സെടുത്ത വിക്രം സോളങ്കിയും 29 റണ്‍സെടുത്ത അതിത് ഷേദും മാത്രമാണ് ബറോഡയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
മറുപടി ബാറ്റിങ്ങില്‍ ഹരി നിഷാന്ത് (35), ബാബാ അപരാജിത് (29), ദിനേഷ് കാര്‍ത്തിക്ക് (22) എന്നിവര്‍ തമിഴ്നാടിനായി തിളങ്ങി. 18-ാം ഓവറില്‍ തകര്‍ത്തടിച്ച് 17 റണ്‍സ് നേടിയ ഷാരൂഖ് ഖാന് 12 പന്തുകള്‍ ബാക്കിനില്‍ക്കേ തമിഴ്നായിനെ വിജയത്തിലെത്തിച്ചു.
Content Highlights: Syed Mushtaq Ali Trophy Tamil Nadu Beat Baroda By 7 Wickets To Clinch Title
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..