46 പന്തില്‍ 100; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പൃഥ്വി ഷായുടെ വെടിക്കെട്ട്, കന്നി ടി20 സെഞ്ചുറി


Photo: twitter.com

രാജ്‌കോട്ട്: ട്വന്റി 20 കരിയറിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കി ഇന്ത്യന്‍ താരം പൃഥ്വി ഷാ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസ്സമിനെതിരേയായിരുന്നു മുംബൈ ടീമിന്റെ ക്യാപ്റ്റനായ ഷായുടെ സെഞ്ചുറി പ്രകടനം.

വെറും 46 പന്തില്‍ നിന്ന് സെഞ്ചുറിയിലെത്തിയ ഷാ 61 പന്തുകള്‍ നേരിട്ട് 13 ഫോറും ഒമ്പത് സിക്‌സും പറത്തി 134 റണ്‍സെടുത്തു. 19 പന്തില്‍നിന്ന് അര്‍ധ സെഞ്ചുറിയിലെത്തിയ ഷാ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ എട്ടാമത്തെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും സ്വന്തമാക്കി.



ഷായുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ മുംബൈ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പേരിലാണ്. 2018 ജനുവരിയില്‍ ഹിമാചല്‍ പ്രദേശിനെതിരേ 34 പന്തില്‍ നിന്നായിരുന്നു താരത്തിന്റെ റെക്കോഡ് സെഞ്ചുറി.

Content Highlights: Syed Mushtaq Ali Trophy Prithvi Shaw hits maiden T20 hundred


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented