തിരുവനന്തപുരം: സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വിജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ത്രിപുരയെ 14 റണ്‍സിന് കേരളം തോല്‍പ്പിച്ചു. 192 റണ്‍സ് വിജയലക്ഷത്തിലേക്ക് ബാറ്റേന്തിയ ത്രിപുരയ്ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
മിലിന്ദ് കുമാര്‍ 36 പന്തില്‍ നിന്ന് 54 റണ്‍സ് നേടി ത്രിപുരയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിലെ ആദ്യ പന്തില്‍ ബേസില്‍ തമ്പി മിലിന്ദിനെ പുറത്താക്കി. ഇതോടെ ത്രിപുരയുടെ അവസാന പ്രതീക്ഷയും നഷ്ടമായി. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ജലജ് സക്സേനയുടെ ബൗളിങ്ങിന് മുന്നില്‍ ത്രിപുരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. രണ്ട് വിക്കറ്റുമായി ബേസില്‍ തമ്പി ജലജിന് പിന്തുണ നല്കി.
ആദ്യം ബാറ്റു ചെയ്ത കേരളം നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് അടിച്ചു. 28 പന്തില്‍ നാല് വീതം ഫോറും സിക്സും അടിച്ച് 58 റണ്‍സ് നേടിയ സച്ചിന് ബേബിയുടെ ഇന്നിങ്സായിരുന്നു ഹൈലൈറ്റ്. രോഹന് കുന്നുമ്മല്‍ 30 റണ്‍സ് അടിച്ചു. അവസാന ഓവറുകളില്‍ ബേസില്‍ തമ്പിയുടെ ബാറ്റിങ്ങാണ് കേരളത്തിന്റെ സ്കോര്‍ 191-ലെത്തിച്ചത്. 12 പന്തില്‍ മൂന്നു ഫോറും ഒരു സിക്സും സഹിതം ബേസില്‍ അടിച്ചെടുത്തത് 22 റണ്‍സാണ്.
Content Highlights: Syed Mushtaq Ali Trophy Cricket Sachin Baby Jalaj Saxena
Share this Article
Related Topics
RELATED STORIES
In-Depth
05:30
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..