കരുത്തരായ പഞ്ചാബിനെ കീഴടക്കി ബറോഡ സയെദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍


നാളെ നടക്കുന്ന ഫൈനലില്‍ ബറോഡ തമിഴ്‌നാടിനെ നേരിടും.

Photo: twitter.com|BCCIdomestic

മുംബൈ: സയെദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ച് ബറോഡ. കരുത്തരായ പഞ്ചാബിനെ 25 റണ്‍സിന് കീഴടക്കിയാണ് ബറോഡ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബറോഡ നിശ്ചിത ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് എന്നാല്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

49 പന്തുകളില്‍ നിന്നും 64 റണ്‍സെടുത്ത നായകന്‍ ദേവ്ധറിന്റെയും 41 പന്തുകളില്‍ നിന്നും 53 റണ്‍സെടുത്ത കാര്‍ത്തിക്കിന്റെയും ബാറ്റിങ് കരുത്തിലാണ് ബറോഡ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങില്‍ 42 റണ്‍സെടുത്ത നായകന്‍ മന്‍വീര്‍ സിങ്ങും 39 റണ്‍സെടുത്ത ഗുര്‍കീരാത് മന്നും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ബറോഡയ്ക്കായി പേസ്ബൗളര്‍ ലൂക്ക്മാന്‍ മേരിവാല 28 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി.

നാളെ നടക്കുന്ന ഫൈനലില്‍ ബറോഡ തമിഴ്‌നാടിനെ നേരിടും.

Content Highlights: Syed Mushtaq Ali Trophy: Baroda Beat Punjab By 25 Runs To Enter Final

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented