അസ്ഹറുദ്ദീനും വൈശാഖും തിളങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയെ തകര്‍ത്ത് കേരളം


കർണാടകയ്‌ക്കെതിരേ കേരളത്തിനായി തിളങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീനും വൈശാഖ് ചന്ദ്രനും | Photo: KCA

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കരുത്തരയ കര്‍ണാടകയെ തകര്‍ത്ത് കേരളം. ഇന്ത്യന്‍ താരങ്ങളായ ദേവ്ദത്ത് പടിക്കല്‍, മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ തുടങ്ങിയ പ്രമുഖര്‍
ഉള്‍പ്പെട്ട കര്‍ണാടകയെ 53 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്.

കേരളം ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടകയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്. ജയത്തോടെ എലൈറ്റ് ഗ്രൂപ്പ് സിയില്‍ എട്ടു പോയന്റുമായി കേരളമാണ് ഒന്നാമത്.

നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി കര്‍ണാടക ടോപ് ഓര്‍ഡറിലെ നാല് പ്രധാന വിക്കറ്റുകളും വീഴ്ത്തിയ വൈശാഖ് ചന്ദ്രനാണ് കേരളത്തിനായി ബൗളിങ്ങില്‍ തിളങ്ങിയത്. ദേവ്ദത്ത് പടിക്കല്‍ (9), ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (0), എല്‍.ആര്‍ ചേതന്‍ (0), മനീഷ് പാണ്ഡെ (9) എന്നിവരെയാണ് അരങ്ങേറ്റ മത്സരം കളിച്ച വൈശാഖ് പുറത്താക്കിയത്.

27 പന്തില്‍ ഒരു ഫോറും നാലു സിക്‌സും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്ന അഭിനവ് മനോഹറാണ് കര്‍ണാടകയുടെ ടോപ് സ്‌കോറര്‍. അഭിനവിനു പുറമെ 28 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത ലുവ്‌നിത് സിസോദിയ മാത്രമാണ് കര്‍ണാടക നിരയില്‍ രണ്ടക്കം കടന്നത്.

നേരത്തെ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്. 47 പന്തുകള്‍ നേരിട്ട അസ്ഹര്‍ ആറ് സിക്‌സും എട്ട് ഫോറുമടക്കം 95 റണ്‍സോടെ പുറത്താകാതെ നിന്നു. വിഷ്ണു വിനോദ് 27 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു. രോഹന്‍ കുന്നുമ്മല്‍ (16), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (8), കൃഷ്ണ പ്രസാദ് (8) എന്നിവര്‍ നിരാശപ്പെടുത്തി.

വെള്ളിയാഴ്ച ഹരിയാണയ്‌ക്കെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം.

Content Highlights: Syed Mushtaq Ali Trophy 2022 Kerala beat Karnataka in Elite Group C


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented