സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം; പത്ത് വിക്കറ്റ് ജയം


photo:Getty Images

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. മഴ കാരണം 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെ പത്ത് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. അരുണാചല്‍ പ്രദേശ് ഉയര്‍ത്തിയ 54 റണ്‍സ്‌ വിജയലക്ഷ്യം 37 പന്ത് ബാക്കി നില്‍ക്കേ കേരളം മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അരുണാചല്‍ പ്രദേശിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ തെച്ചി ദോറിയയും തെച്ചി നെറിയും നല്‍കിയത്. എന്നാല്‍ ആറാം ഓവറിലെ അഞ്ചാം പന്തില്‍ 18 റണ്‍സെടുത്ത ദോറിയയയെ മിഥുന്‍ പുറത്താക്കി. പിന്നാലെ ഇറങ്ങിയ മീറ്റ് ദേശായി അടുത്ത ഓവറില്‍ വെറും ഒരു റണ്ണെടുത്ത് പുറത്തായി. തെച്ചി നെറിയേയും പുറത്താക്കി ജോസഫ് അരുണാചല്‍ പ്രദേശിനെ പ്രതിരോധത്തിലാക്കി.

പിന്നീട് ക്രീസിലിറങ്ങിയ ബാറ്റര്‍മാര്‍ക്കാര്‍ക്കും ടീമിനെ കരകയറ്റാനായില്ല. തെച്ചി ദോറിയ, തെച്ചി നെറി എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഇതോടെ നിശ്ചിത പതിനൊന്ന് ഓവറില്‍ ആറ്‌ വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സാണ് അരുണാചല്‍ പ്രദേശിന് നേടാനായത്. കേരളത്തിനായി സുധീശന്‍ മിഥുന്‍, സിജോമോന്‍ ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നെടുമന്‍കുഴി ബാസില്‍ ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം അനായാസം വിജയലക്ഷ്യം മറികടന്നു. 4.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെയാണ് കേരളം വിജയിച്ചത്. വിഷ്ണു വിനോദ് 16 പന്തില്‍ 23 റണ്‍സെടുത്തപ്പോള്‍ രോഹന്‍ കുന്നുമ്മല്‍ 13 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു.

Content Highlights: Syed Mushtaq Ali Trophy 2022/23 kerala beat arunachal pradhesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented