'അയ്യര്‍ ദ ഗ്രേറ്റ്'; പന്തിന്റെ റെക്കോഡ് ഇനി പഴങ്കഥ


അയ്യരുടെ ബാറ്റിങ് പ്രകടനത്തില്‍ മുംബൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തി.

ഇന്‍ഡോര്‍: ട്വന്റി 20-യില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് സ്വന്തമാക്കി ശ്രേയസ് അയ്യര്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സിക്കിമിനെതിരെയായിരുന്നു മുംബൈ താരമായ അയ്യരുടെ പ്രകടനം.

55 പന്തുകളില്‍ നിന്ന് അയ്യര്‍ 147 റണ്‍സ് അടിച്ചുകൂട്ടി. 15 സിക്‌സറുകളും ഏഴു ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു അയ്യരുടെ ഇന്നിങ്‌സ്. 147-ല്‍ 118 റണ്‍സും ബൗണ്ടറികളിലൂടെയാണ് അയ്യര്‍ നേടിയത്. ഐ.പി.എല്‍ കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 128 റണ്‍സടിച്ച ഋഷഭ് പന്തിന്റെ റെക്കോഡാണ് അയ്യര്‍ മറികടന്നത്.

അയ്യരുടെ ബാറ്റിങ് പ്രകടനത്തില്‍ മുംബൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തി. എതിരാളികളെ 104-ല്‍ ഒതുക്കിയ മുംബൈ മത്സരം 154 റണ്‍സിന് വിജയിക്കുകയും ചെയ്തു. ഒരു ട്വന്റി 20 മത്സരത്തില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും അയ്യര്‍ സ്വന്തമാക്കി. മുരളി വിജയിയുടെ 11 സിക്സറുകളെന്ന റെക്കോഡാണ് പഴങ്കഥയായത്.

വെറും 38 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച അയ്യര്‍, ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ സെഞ്ചുറികളില്‍ നാലാമതെത്തി. ഋഷഭ് പന്ത് (32 പന്തുകള്‍), രോഹിത് ശര്‍മ (35 പന്തുകള്‍), യൂസഫ് പത്താന്‍ (37 പന്തുകള്‍) എന്നിവര്‍ക്കു പിന്നിലാണിപ്പോള്‍ അയ്യര്‍. സിക്കിമിന്റെ തഷി ഭല്ലയുടെ ഒരോവറില്‍ 35 റണ്‍സും അയ്യര്‍ അടിച്ചെടുത്തു.

Content Highlights: Syed Mushtaq Ali Trophy 2019 shreyas iyer scripts record by an indian

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented