Photo: twitter.com/cheteshwar1
ലണ്ടന്‍: ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യയുടെ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാര ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കും. സസക്സ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയാണ് പൂജാര കളിക്കുക.
റോയല്‍ ലണ്ടന്‍ ഏകദിന കപ്പ് ടൂര്‍ണമെന്റിലാണ് പൂജാര കളിക്കുക. സസക്സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന് പകരമായാണ് പൂജാരയെ സസക്സ് ടീമിലെടുത്തത്.
സസസ്കിനുവേണ്ടി കളിക്കാനായി പൂജാര ഉടന്‍ തന്നെ ലണ്ടനിലേക്ക് പറക്കും. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഫോം കണ്ടെത്താത്തതിനെത്തുടര്‍ന്ന് പൂജാരയ്ക്ക് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഈയിടെ അവസാനിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ പൂജാര വമ്പന്‍ പരാജയമായിരുന്നു.
ഇതേത്തുടര്‍ന്ന് താരത്തെ ടീമില്‍ നിന്ന് പുറത്താക്കി. രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോമിലേക്ക് മടങ്ങിയെത്താന്‍ ബി.സി.സി.ഐ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രഞ്ജി ട്രോഫിയിലും മികവാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചില്ല.
Content Highlights: Sussex Signs Cheteshwar Pujara As Replacement For Travis Head
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..