photo:twitter/Surya Kumar Yadav
രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി-20 യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിക്കൊണ്ടാണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 229 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക 137 റണ്‍സിന് ഓള്‍ഔട്ടായി. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ വിജയിച്ചുകയറിയത്. സെഞ്ചുറി പ്രകടനവുമായി ഗംഭീരപ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.
മത്സരത്തില്‍ 51 പന്തില്‍ നിന്ന് സൂര്യകുമാര്‍ 112 റണ്‍സെടുത്തു. താരത്തിന്റെ മൂന്നാം സെഞ്ചുറി കൂടിയായിരുന്നു രാജ്കോട്ടിലേത്. സെഞ്ചുറി പ്രകടനത്തിലൂടെ തിളങ്ങിയ സൂര്യകുമാര്‍ നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കി.
നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ട്വന്റി-20 യില്‍ 1500 റണ്‍സ് നേടുന്ന താരമായി സൂര്യകുമാര്‍ മാറി. 843 പന്തുകളില്‍ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്.43 ഇന്നിങ്സുകളില്‍ നിന്നാണ് സൂര്യകുമാര്‍ ട്വന്റി-20 യില്‍ 1500 റണ്‍സ് നേടിയത്.
ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, കെ.എല്‍. രാഹുല്‍, ഓസ്ട്രേലിയന്‍ ബാറ്റര്‍ ആരോണ്‍ ഫിഞ്ച്, പാകിസ്താന് ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരാണ് ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ചവര്‍. 39 ഇന്നിങ്സുകളില്‍ നിന്നാണ് ഇവര്‍ 1500 റണ്‍സെടുത്തത്. പാകിസ്താന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് 42 ഇന്നിങ്സുകളില്‍ നിന്ന് 1500 റണ്‍സെടുത്തു.
150-ല്‍ കൂടുതല്‍ പ്രഹരശേഷിയില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യതാരം കൂടിയാണ് സൂര്യകുമാര്‍. 45 മത്സരങ്ങളില്‍ നിന്ന് 46.41 ശരാശരിയില്‍ 1578 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ട്വന്റി-20 യില്‍ മൂന്ന് സെഞ്ചുറികളും 13-അര്‍ധ സെഞ്ചുറികളുമുണ്ട്. പ്രഹരശേഷി 180.34 ആണ്.
രോഹിത് ശര്‍മക്ക് ശേഷം വേഗത്തില്‍ ട്വന്റി-20 സെഞ്ചുറി നേടുന്നഇന്ത്യന് താരമാണ് സൂര്യകുമാര്‍. 2017-ല്‍ ശ്രീലങ്കയ്ക്കെതിരേ 35 പന്തുകളിലാണ് രോഹിത് സെഞ്ചുറി നേടിയത്. രോഹിത് ശര്‍മയ്ക്ക് നാല് ട്വന്റി-20 സെഞ്ചുറികളാണുള്ളത്. സൂര്യകുമാറിനെക്കൂടാതെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്, കിവീസിന്റെ കോളിന് മണ്‍റോ എന്നിവര്‍ക്കും മൂന്ന് ട്വന്റി-20 സെഞ്ചുറികളുണ്ട്.
Content Highlights: Suryakumar Yadav Smashes Plethora Of Records With 3rd T20I Hundred For India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..