
Photo: twitter.com|surya_14kumar
മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്ക് വിളിയെത്തിയതിനു പിന്നാലെ പ്രതികരണവുമായി സൂര്യകുമാര്‍ യാദവ്.
ട്വിറ്ററില്‍ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ചില്‍ ഇരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് സ്വപ്നതുല്യമായ അനുഭവമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. നേരത്തെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ സൂര്യകുമാര്‍ യാദവിന് ഇടം ലഭിക്കാതിരുന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സൂര്യകുമാര്‍ യാദവ്.
വൈകിയെങ്കിലും അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഇപ്പോള്‍ താരത്തെ തേടിയെത്തിയിരിക്കുന്നതെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്.
Content Highlights: Suryakumar Yadav reaction on his maiden Team India call up
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..