Photo: twitter.com|ICC
പുണെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം വെള്ളിയാഴ്ച നടക്കാനിരിക്കെ ഇന്ത്യയ്ക്ക് തലവേദനയാകുന്നത് ഓപ്പണര്‍ രോഹിത് ശര്‍മയുടെയും മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരുടെയും പരിക്കാണ്. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പരമ്പരയില്‍ നിന്ന് തന്നെ പുറത്തായിക്കഴിഞ്ഞു. രോഹിത്തിന്റെ കാര്യത്തില്‍ വ്യക്തമായ സൂചനയില്ല.
ഇതോടെ രണ്ടാം ഏകദിനത്തില്‍ ടീമില്‍ മാറ്റങ്ങള്‍ വരുമെന്ന കാര്യം ഉറപ്പാണ്. ആദ്യ മത്സരത്തിനിടെ തോളിന് പരിക്കേറ്റ് പുറത്തായ അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിന് അവസരം ലഭിച്ചേക്കും. നാലാം നമ്പറില്‍ അയ്യര്‍ക്ക് പകരം മറ്റൊരു ഓപ്ഷന്‍ ഇന്ത്യയ്ക്കില്ല. ട്വന്റി 20 പരമ്പരയിലെ സൂര്യകുമാറിന്റെ പ്രകടനവും ഇതില്‍ നിര്‍ണായകമാകും.
അതേസമയം ആദ്യ മത്സരത്തില്‍ നിറംമങ്ങിയ കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലും ടീമിലെത്തിയേക്കും.
രോഹിത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. ബാറ്റിങ്ങിനിടെ പന്ത് കൈയിലിടിച്ചാണ് രോഹിത്തിന് പരിക്കേറ്റത്. ഇനി പരിക്ക് ഗുരുതരമല്ലെങ്കിലും രോഹിത്തിന് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ധവാനൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങിയേക്കും.
Content Highlights: Suryakumar Yadav may debut as India eye series victory
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..