തകര്‍പ്പന്‍ ഫോമില്‍ കളിച്ച് റെക്കോഡുകള്‍ വാരിക്കൂട്ടി സൂര്യകുമാര്‍ യാദവ്


Photo: PTI

തിരുവനന്തപുരം: സമീപകാലത്തായി ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ക്രിക്കറ്റ് താരമാണ് സൂര്യകുമാര്‍ യാദവ്. മികച്ച ബാറ്റിങ്ങിലൂടെ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായി മാറിയ സൂര്യകുമാര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20-യിലും ടീമിനെ മുന്നില്‍ നിന്ന് നയിച്ചു.

അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാറിന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം നേടിയത്. മത്സരത്തിന് മുന്‍പ് ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ താരം രണ്ടാമതെത്തിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലൂടെ താരം പുതിയൊരു റെക്കോഡ് സ്വന്തമാക്കി.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20യില്‍ ഏറ്റവുമധികം സിക്‌സ് നേടുന്ന താരം എന്ന റെക്കോഡാണ് സൂര്യകുമാര്‍ സ്വന്തം പേരില്‍ കുറിച്ചത്. പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ 2021-ല്‍ സ്ഥാപിച്ച റെക്കോഡ് സൂര്യകുമാര്‍ മറികടന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ താരം മൂന്ന് സിക്‌സാണ് നേടിയത്. ഇതോടെ ഈ വര്‍ഷം സൂര്യകുമാറിന്റെ സിക്‌സുകളുടെ എണ്ണം 45 ആയി ഉയര്‍ന്നു. ഇതോടെ 2021-ല്‍ റിസ്വാന്‍ നേടിയ 42 സിക്‌സുകളുടെ റെക്കോഡ് പഴങ്കഥയായി. 2021-ല്‍ തന്നെ 41 സിക്‌സ് നേടിയ ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് രണ്ടാമത്.

അതുപോലെ മറ്റൊരു റെക്കോഡും സൂര്യകുമാര്‍ മത്സരത്തിലൂടെ സ്വന്തമാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20യില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡും സൂര്യകുമാര്‍ സ്വന്തമാക്കി. 2018-ല്‍ ശിഖര്‍ ധവാന്‍ സ്ഥാപിച്ച റെക്കോഡാണ് താരം മറികടന്നത്. ധവാന്‍ 689 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ സൂര്യകുമാറിന് ഇപ്പോള്‍ 732 റണ്‍സായി. 180.29 പ്രഹരശേഷിയും 40.66 ബാറ്റിങ് ശരാശരിയുമാണ് താരത്തിനുള്ളത്.

Content Highlights: suryakumar yadav, suryakumar batting, suryakumar record, highest sixes in t20, highest runs in t20


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented