നിര്‍ണായക മത്സരത്തിലെ നിര്‍ണായക ഇന്നിങ്‌സ് സൂര്യകുമാര്‍ കളിച്ചത് കടുത്ത പനിയുമായി


Photo: AFP

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം സൂര്യകുമാര്‍ യാദവ് കളിച്ചത് പനി ബാധിച്ച്. മത്സര ശേഷം ബിസിസിഐക്കായി അക്ഷര്‍ പട്ടേലിനോട് സംസാരിക്കുമ്പോള്‍ സൂര്യകുമാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മത്സരത്തില്‍ 36 പന്തില്‍ നിന്ന് 69 റണ്‍സ് അടിച്ചെടുത്ത സൂര്യയുടെ മികവിലാണ് ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കിയത്. വിരാട് കോലിക്കൊപ്പം 104 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്താനും താരത്തിനായി.

തനിക്ക് എന്തെങ്കിലും മരുന്നോ കുത്തിവെയ്‌പ്പോ തന്ന് മത്സരത്തിന് സജ്ജമാക്കണമെന്ന് ഡോക്ടറോടും ഫിസിയോയോടും ആവശ്യപ്പെട്ടെന്നും താരം വെളിപ്പെടുത്തി.



എന്തിനാണ് ഫിസിയോ റൂമില്‍ എല്ലാവരും സൂര്യകുമാറിനെ കുറിച്ച് തന്നെ സംസാരിക്കുന്നതെന്നും എന്തിനാണ് പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ ഉണര്‍ന്നതെന്നുമുള്ള അക്ഷര്‍ പട്ടേലിന്റെ ചോദ്യത്തിന് മറുപടിയായാണ് സൂര്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

''ഇന്നലെ രാത്രി കാലാവസ്ഥ മാറി, അതോടൊപ്പം യാത്രയിലും മാറ്റം വന്നു. ഇതെല്ലാം കാരണം എനിക്ക് വയറുവേദന ഉണ്ടായിരുന്നു, പിന്നെ പനിയും വന്നു. പക്ഷേ അതേസമയം ഇതൊരു നിര്‍ണായക മത്സരമാണെന്നും എനിക്കറിയാം. അതിനാല്‍ ഞാന്‍ ഡോക്ടറോടും ഫിസിയോയോടും പറഞ്ഞു, ലോകകപ്പ് ഫൈനല്‍ ഉണ്ടെങ്കില്‍ ഞാന്‍ എങ്ങനെ പ്രതികരിക്കും? അസുഖമാണെന്ന് പറഞ്ഞ് മാറിയിരിക്കാനൊക്കുമോ. അതിനാല്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്ത്, മരുന്നോ കുത്തിവെയ്‌പ്പോ എന്തെങ്കിലും തന്ന് വൈകുന്നേരത്തെ മത്സരത്തിന് എന്നെ സജ്ജമാക്കൂ എന്ന്. ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലെത്തിയാല്‍ പിന്നെ എനിക്ക് മറ്റൊരു വികാരമാണ്.'' - സൂര്യകുമാര്‍ വ്യക്തമാക്കി.

Content Highlights: Suryakumar Yadav fights fever to play 3rd t20 against Australia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented