പുതിയ റെക്കോഡ് സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്, റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി


Photo: ANI

ഹൈദരാബാദ്: ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റര്‍മാരിലൊരാളായി മാറാന്‍ സൂര്യകുമാര്‍ യാദവിന് അധികസമയം വേണ്ടിവന്നില്ല. ടീമിലെത്തിയപ്പോള്‍ തൊട്ട് എല്ലാ ഫോര്‍മാറ്റിലും സ്ഥിരതയോടെ കളിച്ച സൂര്യകുമാര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ്. ട്വന്റി 20യില്‍ തകര്‍പ്പന്‍ ഫോമിലാണ് താരം കളിക്കുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായകമായ മൂന്നാം ട്വന്റി 20യില്‍ സൂര്യകുമാറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറപാകിയത്. വെറും 36 പന്തുകളില്‍ നിന്ന് 191.67 പ്രഹരശേഷിയില്‍ 69 റണ്‍സാണ് താരം അടിച്ചെടുത്തത്. ഈ പ്രകടനമികവില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.



ഈ മത്സരത്തിലൂടെ പുതിയൊരു റെക്കോഡ് കൂടി സൂര്യകുമാര്‍ സ്വന്തം പേരിലാക്കി. 2022-ല്‍ അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡ് സൂര്യകുമാര്‍ സ്വന്തമാക്കി. ഈ വര്‍ഷം ഇതുവരെ 20 മത്സരങ്ങള്‍ കളിച്ച താരം 37.88 ശരാശരിയില്‍ 682 റണ്‍സാണ് അടിച്ചെടുത്തത്. 117 ആണ് ഉയര്‍ന്ന സ്‌കോര്‍. സ്‌ട്രൈക്ക് റേറ്റാകട്ടെ 182.84 ഉം.

നേപ്പാളിന്റെ ദീപേന്ദ്ര സിങ് എയ്‌റീയെ മറികടന്നാണ് സൂര്യകുമാര്‍ ഒന്നാമതെത്തിയത്. താരത്തിന് 626 റണ്‍സാണുള്ളത്. ചെക്ക് റിപ്പബ്ലിക്കിന്റെ സബാവൂന്‍ ഡാവിസി (612) മൂന്നാമതും പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ (556) നാലാമതും വെസ്റ്റ് ഇന്‍ഡീസിന്റെ നായകന്‍ നിക്കോളാസ് പൂരന്‍ (553) അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.

സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ കരുത്തില്‍ സൂര്യകുമാര്‍ ട്വന്റി 20 ബാറ്റര്‍മാരുടെ പട്ടികയില്‍ മൂന്നാമതാണ്. പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ ഒന്നാമതും ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം രണ്ടാം സ്ഥാനത്തുമുണ്ട്. ബാബര്‍ അസമിനെ മറികടന്നാണ് സൂര്യകുമാര്‍ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയായത്. ബാബര്‍ അസം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യപത്തിലുള്ള ഏക ഇന്ത്യന്‍ താരവും സൂര്യകുമാറാണ്.

Content Highlights: suryakumar yadav, leading run scorer in t20, top run scorer in 2022, cricket news, suryakumar, sport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented