Photo: Getty Images
ചെന്നൈ: അവിശ്വസനീയം എന്ന് ഒറ്റവാക്കില്‍ പറയാം. ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്ററായ ഇന്ത്യയുടെ വിശ്വസ്ത ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് നാണക്കേടിന്റെ റെക്കോഡ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങി. നേരിട്ട ആദ്യപന്തില്‍ തന്നെ മൂന്ന് മത്സരങ്ങളിലും പുറത്തായ സൂര്യകുമാര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ നേരിട്ട ആദ്യപന്തില്‍ തന്നെ പുറത്തായി. ആഷ്ടണ്‍ ആഗര്‍ സൂര്യകുമാറിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ സൂര്യകുമാര്‍ ആദ്യ പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ചിരുന്നു അതും സമാനരീതിയില്‍ . ആദ്യ രണ്ട് മത്സരങ്ങളിലും സൂര്യകുമാര്‍ സ്റ്റാര്‍ക്കിന്റെ പന്തുകളില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
തുടര്‍ച്ചയായി മൂന്ന് ഏകദിന മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കാകുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ എന്ന നാണക്കേടിന്റെ റെക്കോഡും സൂര്യകുമാര്‍ ഏറ്റുവാങ്ങി. സൂര്യകുമാറിന്റെ ദയനീയ പ്രകടനത്തില്‍ അരിശംപൂണ്ട ആരാധകര്‍ താരത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
നിരവധി ട്രോളുകളാണ് സൂര്യകുമാറിനെതിരേ വന്നിരിക്കുന്നത്. സൂര്യകുമാറിന് പകരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ സൂര്യകുമാറിനെ അനുകൂലിച്ചും പലരും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകരില്‍ പലരും പറയുന്നത്. ഈ ഫോം തുടര്‍ന്നാല്‍ വരാനിരിക്കുന്ന ലോകകപ്പില്‍ ടീമിലിടം നേടാന്‍ സൂര്യകുമാര്‍ നന്നായി വിയര്‍ക്കേണ്ടിവരും.
Content Highlights: Suryakumar Yadav becomes first Indian batter to register three consecutive golden ducks in ODIs
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..