സൂര്യകുമാര്‍ രണ്ടാം റാങ്കില്‍, അടുത്ത ലക്ഷ്യം ധവാന്റെ റെക്കോഡ്


Photo: ANI

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട ഏറ്റവും പുതിയ ട്വന്റി 20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ബാറ്റര്‍മാരുടെ പട്ടികയില്‍ സൂര്യകുമാര്‍ രണ്ടാം സ്ഥാനത്തെത്തി. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്.

മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സൂര്യകുമാര്‍ രണ്ടാമതുണ്ടായിരുന്ന പാകിസ്താന്റെ ബാബര്‍ അസമിനെ മറികടന്നു. പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ് ഒന്നാം റാങ്കില്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനമാണ് സൂര്യകുമാറിന് തുണയായത്. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബാറ്ററും സൂര്യകുമാറാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് സൂര്യകുമാര്‍. ഈ മത്സരത്തില്‍ വെറും എട്ട് റണ്‍സ് നേടിയാല്‍ താരത്തിന് വലിയൊരു റെക്കോഡ് സ്വന്തമാക്കാനാകും. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡാണ് സൂര്യകുമാറിനെ കാത്തിരിക്കുന്നത്.

നിലവില്‍ 682 റണ്‍സാണ് സൂര്യകുമാറിനുള്ളത്. എട്ട് റണ്‍സ് നേടിയാല്‍ സൂര്യകുമാര്‍ ശിഖര്‍ ധവാന്‍ 2018-ല്‍ സ്ഥാപിച്ച റെക്കോഡ് മറികടക്കും. നിലവില്‍ റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള ധവാന്‍ 2018-ല്‍ 689 റണ്‍സാണ് നേടിയിട്ടുള്ളത്. ഇന്നത്തെ മത്സരത്തിലൂടെ സൂര്യകുമാര്‍ ഈ റെക്കോഡ് മറികടന്നേക്കും.

ആഗോളതലത്തില്‍ ഈ റെക്കോഡ് പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ് നേടിയിട്ടുള്ളത്. 1326 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. രണ്ടാമതുള്ള പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിന് 939 റണ്‍സുണ്ട്. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ തിളങ്ങിയാല്‍ സൂര്യകുമാറിന് ഈ റെക്കോഡുകള്‍ ഭേദിക്കാനാകും.

Content Highlights: suryakumar yadav, icc ranking, india vs south africa, indian cricket, suryakumar rank, sports, surya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented