കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവതാരം ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും ഏകദിന അരങ്ങേറ്റം. 

കിഷന്റെ 23-ാം ജന്മദിനം കൂടിയാണിന്ന്. ജന്മദിനത്തില്‍ ഏകദിന അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് കിഷന്‍. 

ഗുര്‍ശരണ്‍ സിങ്ങാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. 1990-ല്‍ ഓസ്‌ട്രേലിയയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. രാജ്യാന്തര ക്രിക്കറ്റില്‍ ജന്മദിനത്തില്‍ ഏകദിന അരങ്ങേറുന്ന 16-ാമത്തെ താരം കൂടിയാണ് ഇഷാന്‍.

ഇഷാനും സൂര്യകുമാര്‍ യാദവും ഒന്നിച്ചാണ് ഇന്ത്യയ്ക്കായി ട്വന്റി 20-യില്‍ അരങ്ങേറിയത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെയായിരുന്നു അത്.

Content Highlights: Suryakumar Yadav and Ishan Kishan make their ODI debuts