ഇനി ഐപിഎല്ലിലും ഇല്ല; ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് റെയ്‌ന


Photo: PTI

ന്യൂഡല്‍ഹി: ഐപിഎല്‍ അടക്കം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. നേരത്തെ 2020 ഓഗസ്റ്റ് 15-ന് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോനിക്കൊപ്പം റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. 2011-ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റെയ്‌ന, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന താരമായിരുന്നു.

രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയ ശേഷം താരം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളി തുടര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റെയ്‌നയെ ഒഴിവാക്കുകയും മറ്റ് ഫ്രാഞ്ചൈസികളൊന്നും ടീമിലെടുക്കാതിരിക്കുകയും ചെയ്തതോടെ താരത്തിന്റെ ഐപിഎല്‍ സാധ്യത അടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വരുന്നത്. ഇതോടെ മറ്റ് രാജ്യങ്ങളിലെ ട്വന്റി 20 ലീഗുകളില്‍ റെയ്‌നയ്ക്ക് കളിക്കാനാകും.

സെപ്റ്റംബര്‍ 10-ന് ആരംഭിക്കുന്ന റോഡ് സേഫ്റ്റി സീരീസില്‍ കളിക്കുമെന്ന് റെയ്ന നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ആഭ്യന്തര ക്രിക്കറ്റില്‍ നിന്നടക്കം വിരമിക്കേണ്ടത് ആവശ്യമായിരുന്നു.

ഇന്ത്യയ്ക്കായി 18 ടെസ്റ്റില്‍ നിന്ന് 768 റണ്‍സും 226 ഏകദിനങ്ങളില്‍ നിന്ന് 35.31 ശരാശരിയില്‍ 5615 റണ്‍സും 78 ട്വന്റി 20-കളില്‍ നിന്ന് 1604 റണ്‍സും നേടിയ റെയ്‌ന ട്വന്റി 20-യില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരമാണ്. 205 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരം 5528 റണ്‍സും അടിച്ചുകൂട്ടിയിട്ടുണ്ട്.

Content Highlights: Suresh Raina retires from all forms of cricket including ipl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented