ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 100 കോടി പ്രതിഫലമായി നേടിയ നാലാം താരം എന്ന റെക്കോഡ് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌ന. വിവിധ സീസണുകളിലായി താരം 100 കോടി രൂപ പ്രതിഫലമായി നേടി.

വരാനിരിക്കുന്ന സീസണില്‍ താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തി. 11 കോടി രൂപയ്ക്കാണ് താരത്തിനെ ടീമിലെടുത്തിരിക്കുന്നത്. ഇതോടെ വിവിധ സീസണുകളിലായി താരം 100 കോടി രൂപ സ്വന്തമാക്കി. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, എം.എസ്.ധോനി, രോഹിത് ശര്‍മ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യക്കാര്‍. 

2020 സീസണില്‍ റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിച്ചിരുന്നില്ല. എന്നാല്‍ പുതിയ സീസണില്‍ താരം ടീമിനുവേണ്ടി കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ ചെന്നൈയ്ക്ക് വേണ്ടി 193 മത്സരങ്ങള്‍ കളിച്ച റെയ്‌ന 5368 റണ്‍സ് നേടിയിട്ടുണ്ട്. 

Content Highlights: Suresh Raina joins MS Dhoni, Virat Kohli, Rohit Sharma in Rs 100cr club with IPL 2021 contract from CSK