Photo: AP
കൊളംബോ: ശ്രീലങ്കയുടെ പേസ് ബൗളര്‍ സുരംഗ ലക്മല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷമായിരിക്കും ലക്മല്‍ വിരമിക്കുക. ശ്രീലങ്കയുടെ മുന്‍ ടെസ്റ്റ് ടീം നായകന് കൂടിയാണ് ലക്മല്‍.
'ഇത്രയും മികച്ച അവസരം നല്കിയ ശ്രീലങ്കന്‍ ക്രിക്കറ്റിനോട് ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. രാജ്യത്തിന് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ ഒരുപാട് അഭിമാനമുണ്ട്. എന്റെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി.' -ലക്മല്‍ പറഞ്ഞു.
ശ്രീലങ്കയ്ക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും കളിച്ച താരമാണ് ലക്മല്‍. 2009 ഡിസംബര്‍ 18 ന് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ലക്മല്‍ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിച്ചത്.
68 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരം 168 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 86 ഏകദിന മത്സരങ്ങളില്‍ നിന്ന് 109 വിക്കറ്റ് വീഴ്ത്തിയ ലക്മല്‍ 11 ട്വന്റി 20 യില്‍ നിന്ന് എട്ട് വിക്കറ്റുകളും വീഴ്ത്തി.
Content Highlights: Suranga Lakmal to retire from international cricket after India tour
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..