സുനിൽ ഗാവസ്‌കർ
ക്രിക്കറ്റ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബാറ്ററാണ് ഇന്ത്യയുടെ സുനില്‍ ഗാവസ്‌കര്‍. ഒരുകാലത്ത് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ കുന്തമുനയായിരുന്ന ഗാവസ്‌കര്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ്.
ചരിത്രത്തിലാദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുന്ന ബാറ്റര്‍ എന്ന റെക്കോഡ് സുനില്‍ ഗാവസ്‌കറിന്റെ പേരിലാണ്. മൗണ്ട് എവറസ്റ്റ് കീഴടക്കുന്ന അത്ര തന്നെ കടുപ്പമേറിയതാണ് സുനില്‍ ഗാവസ്‌കറുടെ നേട്ടം എന്നായിരുന്നു അക്കാലത്ത് ക്രിക്കറ്റ് പണ്ഡിതന്മാര്‍ പറഞ്ഞത്.
1987 മാര്‍ച്ച് ഏഴിന് അഹമ്മദാബാദില്‍ വെച്ച് നടന്ന പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് ഗാവസ്‌കര്‍ ചരിത്രം കുറിച്ചത്. പാക് സ്പിന്നര്‍ ഇജാസ് ഫഖിയുടെ പന്തില്‍ റണ്‍സ് നേടിക്കൊണ്ട് ഗാവസ്‌കര്‍ ചരിത്രത്തിന്റെ ഭാഗമായി. എന്നാല്‍ ഈ രംഗം പല ക്രിക്കറ്റ് പ്രേമികളും കണ്ടിട്ടില്ല. വളരെ അപൂര്‍വമായ ഈ രംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇംഗ്ലണ്ടിന്റെ ജോ റൂട്ട് 10000 റണ്‍സ് തികച്ച വേളയില്‍ ഗാവസ്‌കറിന്റെ നേട്ടവും വലിയ തോതില്‍ ചര്‍ച്ചയായി. അതിനുപിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. ഗാവസ്‌കര്‍ റണ്‍സെടുക്കുന്നതും അഭിനന്ദിക്കാനായി കാണികള്‍ കൂട്ടമായി എത്തുന്നതുമെല്ലാം വീഡിയോയിലുണ്ട്.
Content Highlights: sunil gavaskar, gavaskar 10000 runs, cricket news, sports news, cricket, sports
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..