Photo: AFP
ന്യൂഡല്‍ഹി: ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇടയ്ക്കിടെ വിശ്രമം അനുവദിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ഐ.പി.എല്‍. കളിക്കുമ്പോള്‍ വിശ്രമം ആവശ്യപ്പെടുന്നില്ലല്ലോയെന്ന് ഗാവസ്‌കര്‍ ചോദിക്കുന്നു.
ഈ മാസം ഒടുവില്‍ നടക്കുന്ന, വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം നല്‍കിയ പശ്ചാത്തലത്തിലാണ് ഗാവസ്‌കറുടെ പ്രതികരണം.
''കളിക്കാര്‍ ഇങ്ങനെ വിശ്രമം ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ല. ഐ.പി.എലില്‍ തുടര്‍ച്ചയായി രണ്ടുമാസം കളിക്കുന്നതിനിടെ ആരും വിശ്രമം ആവശ്യപ്പെടുന്നില്ലല്ലോ.
രാജ്യത്തിനുവേണ്ടി കളിക്കാന്‍ താരങ്ങള്‍ എപ്പോഴും തയ്യാറായിരിക്കണം. ടെസ്റ്റിലാണെങ്കില്‍ ഒരു ദിവസം മുഴുവന്‍ ഗ്രൗണ്ടില്‍ നില്‍ക്കണം. അത് കളിക്കാരെ ക്ഷീണിപ്പിക്കും. പക്ഷേ, ട്വന്റി 20 മത്സരത്തില്‍ 20 ഓവര്‍ മാത്രമേ കളിക്കുന്നുള്ളൂ. എന്നിട്ടും വിശ്രമം ആവശ്യപ്പെടുന്നതിന് ന്യായീകരണമില്ല'' -ഗാവസ്‌കര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..