Photo: AFP
മുംബൈ: അന്തരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ ഖേദം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍.
വോണ്‍ അന്തരിച്ചതിനു പിന്നാലെ ഒരു ടിവി ഷോയില്‍ അദ്ദേഹത്തെ കുറിച്ചുള്ള ചോദ്യത്തിന് വോണിനെ എക്കാലത്തെയും മികച്ച സ്പിന്നറെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ലെന്ന ഗാവസ്‌കറുടെ പരാമര്‍ശമാണ് വിവാദമായത്. നിരവധിയാളുകളാണ് ഇതിന്റെ പേരില്‍ താരത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.
ഇത്തരം വിമര്‍ശനങ്ങള്‍ ശക്തമായതോടെ ചൊവ്വാഴ്ച ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയ ഗാവസ്‌കര്‍, തന്റെ പരാമര്‍ശം തെറ്റായ സമയത്തായിപ്പോയെന്നും സമ്മതിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഗാവസ്‌കര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ''ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ആ സമയത്ത് അത്തരമൊരു ചോദ്യം ചോദിക്കാനോ ഞാന്‍ അതിന് ഉത്തരം നല്‍കാനോ നില്‍ക്കരുതായിരുന്നു. ഏതെങ്കിലും തരത്തിലുള്ള താരതമ്യത്തിനോ വിലയിരുത്തലിനോ ഉള്ള സമയമായിരുന്നില്ല അത്.'' - ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഗാവസ്‌കര്‍ പറഞ്ഞു.
തന്നോട് ചോദിച്ച ചോദ്യത്തിന് സത്യസന്ധമായ അഭിപ്രായം പറയുക എന്നത് മാത്രമാണ് അപ്പോള്‍ താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില മാജിക് പന്തുകള്‍ എറിഞ്ഞിട്ടുണ്ടെങ്കിലും കരിയറില്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും എക്കാലത്തേയും മികച്ച സ്പിന്നറെന്ന് വോണിനെ വിശേഷിപ്പിക്കാനാകില്ലെന്നായിരുന്നു ഗാവസ്‌ക്കറിന്റെ നിലപാട്. ഇന്ത്യയ്‌ക്കെതിരായ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ തികച്ചും ശരാശരിയില്‍ ഒതുങ്ങുന്നതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സ്പിന്നര്‍ വോണാണോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ സ്പിന്നര്‍മാരും മുന്‍ ശ്രീലങ്കന്‍ ബൗളര്‍ മുത്തയ്യ മുരളീധരനും വോണിനേക്കാള്‍ മുകളിലാണെന്ന് ഗാവസ്‌ക്കര്‍ വിലയിരുത്തിയിരുന്നു.
Content Highlights: Sunil Gavaskar expressed regret on shane warne comment
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..