സ്റ്റുവര്‍ട്ട് 'അഞ്ഞൂറാന്‍' ബ്രോഡ്; ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം


ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്. 2017-ല്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്

-

മാഞ്ചസ്റ്റർ: ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇംഗ്ലണ്ട് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിനെ പുറത്താക്കിയതോടെയാണ് ബ്രോഡ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്. 2017-ൽ ജെയിംസ് ആൻഡേഴ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ആൻഡേഴ്സന്റെ 500-ാം വിക്കറ്റും ക്രെയ്ഗ് ബ്രാത്ത്വെയ്റ്റായിരുന്നു എന്നതാണ് രസകരമായ കാര്യം. ലോക ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ബൗളറാണ് ബ്രോഡ്.

തന്റെ 140-ാം ടെസ്റ്റിൽ നിന്നാണ് ബ്രോഡ് 500 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റിൽ 500 വിക്കറ്റ് വീഴ്ത്തിയവരിൽ ഏറ്റവും പതിയെ ആ നേട്ടം സ്വന്തമാക്കുന്ന താരവും ബ്രോഡ് തന്നെയാണ്. മുത്തയ്യ മുരളീധരൻ (87 ടെസ്റ്റ്), അനിൽ കുംബ്ലെ (105), ഷെയ്ൻ വോൺ (108), ഗ്ലെൻ മഗ്രാത്ത് (110), കോർട്ട്നി വാൽഷ് (129), ജെയിംസ് ആൻഡേഴ്സൻ (129) എന്നിവരാണ് വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയവർ.

ടെസ്റ്റിലെ വിക്കറ്റ് വേട്ടയിലും ഏഴാം സ്ഥാനത്താണ് ബ്രോഡ്. മുത്തയ്യ മുരളീധരൻ (800 വിക്കറ്റ്), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619), ജെയിംസ് ആൻഡേഴ്സൻ (589), ഗ്ലെൻ മഗ്രാത്ത് (563), കോർട്ട്നി വാൽഷ് (519) എന്നിവരാണ് ഇക്കാര്യത്തിൽ ബ്രോഡിനു മുന്നിലുള്ളത്.

രണ്ടാം ഇന്നിങ്സിൽ ബ്രോഡ് മൂന്നു വിക്കറ്റ് വീഴ്ത്തിയതോടെ 399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന വിൻഡീസ് തോൽവിയെ അഭിമുഖീകരിക്കുകയാണ്. അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ചിന് 84 റൺസെന്ന നിലയിലാണ് സന്ദര്‍ശകര്‍. ആദ്യ ഇന്നിങ്സിൽ ബ്രോഡ് ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു.

Content Highlights: Stuart Broad in 500 wicket club second England cricketer to take 500 Test wickets

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented