അന്ന് ഷൂ വാങ്ങാന്‍ പണമില്ലാതെ കഷ്ടപ്പെട്ടു; കന്നിമത്സരത്തില്‍ 5 വിക്കറ്റ് കൊയ്ത് സെബാസ്റ്റ്യന്‍


Photo: KCA

വണ്ടിപ്പെരിയാര്‍: വെള്ളിയാഴ്ച സെബാസ്റ്റ്യന്റെ ദിവസമായിരുന്നു. ഷൂ വാങ്ങാന്‍പോലും പണമില്ലാത്ത അവസ്ഥയില്‍നിന്ന് അണ്ടര്‍ 19 കേരള ക്രിക്കറ്റ് ടീമംഗമായി മൈതാനത്തേക്കിറങ്ങിയ വിജയദിനം. കന്നിമത്സരത്തില്‍ത്തന്നെ അഞ്ച് വിക്കറ്റ് നേടി നാടിനഭിമാനമായിരിക്കുകയാണ് ഈ പതിനെട്ടുകാരന്‍.

ഒക്ടോബര്‍ 14-ന് ഉത്തരാഖണ്ഡില്‍ നടന്ന വിനു മങ്കാദ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി എം. സെബാസ്റ്റ്യന്‍ മിന്നുംപ്രകടനം കാഴ്ചവെച്ചത്. പശ്ചിമബംഗാളിനെതിരേയായിരുന്നു ഈ വലംകൈയന്‍ ഫാസ്റ്റ് ബൗളറുടെ കന്നിമത്സരം.



വെല്ലുവിളികളും കഷ്ടപ്പാടുകളും അതിജീവിച്ചാണ് മഞ്ചുമല സ്വദേശിയായ സെബാസ്റ്റ്യന്റെ നേട്ടം. ഒന്‍പതാംവയസ്സില്‍ ടെന്നീസ് ബോളില്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങി. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ സമീപത്തെ സെന്റ് ജോസഫ്സ് സ്‌കൂളിലെ കായികാധ്യാപകനായ രാജ്കുമാറിനെ പരിചയപ്പെട്ടു. അദ്ദേഹം നടത്തിയിരുന്ന ക്രിക്കറ്റ് പരിശീലനത്തിന് ചേര്‍ന്നത് വഴിത്തിരിവായി.

സെന്റ് ജോസഫ്സ് സ്‌കൂളില്‍ നെറ്റ്സ് പരിശീലനം ഇല്ലായിരുന്നു. അതിന് തൊടുപുഴയില്‍ പോകണമായിരുന്നു. അവിടെ പണം പ്രശ്നമായി. ഇടയ്ക്കിടയ്ക്ക് പോകാനുള്ള വണ്ടിക്കൂലിയില്ല. മാസത്തിലൊരിക്കല്‍ നെറ്റ്സിലെ പരിശീലനം ഒതുക്കി. മകന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഹോട്ടല്‍ത്തൊഴിലാളിയായ അച്ഛന്‍ മൈക്കിള്‍രാജിനും കൂലിപ്പണിക്കാരിയായ അമ്മ സെല്‍വിക്കും അതിനുള്ള പണമില്ലായിരുന്നു. അവിടെയും പരിശീലകന്‍ രാജ്കുമാര്‍ കൈത്താങ്ങായി. അദ്ദേഹം പലവട്ടം സഹായിച്ചു. സ്പോണ്‍സറെ തിരഞ്ഞു.

ഇതിനിടെയാണ് ഇടുക്കി ജില്ലാ ടീമിലേക്ക് സെബാസ്റ്റ്യനെ തിരഞ്ഞെടുത്തത്. സുഹൃത്തിന്റെ ഷൂ ഇട്ടുകൊണ്ടാണ് അന്ന് കളിച്ചത്. ചില നല്ല മനുഷ്യര്‍ ചേര്‍ന്ന് ക്രിക്കറ്റ് കിറ്റ് നല്‍കി. ഫാസ്റ്റ് ബൗളറാണെങ്കിലും സെബാസ്റ്റ്യന്‍ നന്നായി ബാറ്റുചെയ്യും. ഓള്‍റൗണ്ടറാകണം എന്നാണ് ആഗ്രഹം. വെള്ളിയാഴ്ച സെബാസ്റ്റ്യന്‍ നല്ലപ്രകടനം കാഴ്ചവെച്ചെങ്കിലും കേരളത്തിന് വിജയിക്കാനായില്ല. അതില്‍ സങ്കടമുണ്ട്. എങ്കിലും ഇനിയുള്ള വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയാണിതെന്ന് ഈ കായികതാരം വിശ്വസിക്കുന്നു. യേശുദാസും മണിമേഖലയുമാണ് സഹോദരങ്ങള്‍.

Content Highlights: struggle and journey of under 19 kerala cricket team member sebastian


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented