കേപ്ടൗണ്‍: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ വീണ്ടും ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ടീമില്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കാണ് 36-കാരനെ ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു സ്റ്റെയിന്‍ അവസാനമായി ട്വന്റി-20 കളിച്ചത്. ക്വിന്റണ്‍ ഡി കോക്കാണ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍.

ഫാഫ് ഡുപ്ലെസി, കാഗിസോ റബാഡ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി. 

Content Highlights: Steyn returns to Proteas squad