Photo: AFP
അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ സ്റ്റീവ് സമിത്ത് നയിക്കും. നായകന്‍ പാറ്റ് കമ്മിന്‍സ് ഐസൊലേഷനില്‍ പ്രവേശിച്ചതോടെയാണ് സമിത്തിന് നറുക്കുവീണത്.
കോവിഡ് പോസിറ്റീവായ ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാലാണ് കമ്മിന്‍സ് രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതോടെ സഹനായകനായ സ്മിത്തിന് അവസരം ലഭിച്ചു. 31 കാരനായ സ്മിത്ത് ഇതിനുമുന്‍പ് ഓസ്‌ട്രേലിയയെ നയിച്ചിട്ടുണ്ട്.
എന്നാല്‍ 2018-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് സ്മിത്തിനെ നായകസ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. രണ്ട് വര്‍ഷത്തേക്ക് താരത്തിന് വിലക്കും ലഭിച്ചു. കഴിഞ്ഞ വര്‍ഷം വിലക്ക് അവസാനിച്ചു. ഇതോടെ സ്മിത്തിനെത്തേടി വീണ്ടും നായകസ്ഥാനമെത്തി.
ആദ്യ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്‌ട്രേലിയ വിജയം നേടിയിരുന്നു. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തിട്ടുണ്ട്.
Content Highlights: Steve Smith to lead Australia 3.5 years after ball tampering scandal
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..