തകര്‍പ്പന്‍ ഡൈവിലൂടെ ആരാധകരെ ഞെട്ടിച്ച ക്യാച്ച്, ഇത് സൂപ്പര്‍മാന്‍ സ്മിത്ത് | വൈറല്‍ വീഡിയോ


Photo: twitter.com/cricketcomau

വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ താരമായി ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. മത്സരത്തിനിടെ ഒരു തകര്‍പ്പന്‍ ക്യാച്ച് കൈയ്യിലൊതുക്കിയാണ് സ്മിത്ത് ആരാധകരുടെ മനം കവര്‍ന്നത്.

ഹാര്‍ദിക് പാണ്ഡ്യയെ തകര്‍പ്പന്‍ ക്യാച്ചെടുത്ത് പുറത്താക്കിയ സ്മിത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. സ്മിത്തിന്റെ ക്യാച്ച് ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി. മത്സരത്തിന്റെ പത്താം ഓവറിലാണ് ഈ ക്യാച്ച് അരങ്ങേറിയത്.

സീന്‍ അബോട്ട് ചെയ്ത ഓവറിലെ രണ്ടാം പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ഹാര്‍ദിക്കിന് പിഴച്ചു. പന്ത് ബാറ്റിലുരസി സ്ലിപ്പില്‍ നിന്ന സ്മിത്തിനടുത്തേക്ക് കുതിച്ചു. വളരെ വിഷമകരമായ ക്യാച്ച് സ്മിത്ത് കൈയ്യിലൊതുക്കുമെന്ന് ആരും കരുതിയില്ല. എന്നാല്‍ തകര്‍പ്പന്‍ ഡൈവിലൂടെ സ്മിത്ത് ക്യാച്ചെടുത്ത് ഏവരെയും അത്ഭുതപ്പെടുത്തി. വെറും ഒരു റണ്ണെടുത്ത ഹാര്‍ദിക് ക്രീസ് വിടുകയും ചെയ്തു. സ്മിത്തിന്റെ ഈ ക്യാച്ച് തരംഗമായിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ വെറും 117 റണ്‍സിന് പുറത്തായി. ഓസീസ് പേസര്‍മാരുടെ ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറി.

Content Highlights: Steve Smith Pulls Off 'Catch Of The Century', Rohit Sharma's Reaction Goes Viral

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented