മെല്‍ബണ്‍: ഓസ്‌ട്രേലിയ- ന്യൂസീലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം നാടകീയ രംഗങ്ങള്‍. റണ്‍സ് അനുവദിക്കാത്ത അമ്പയറുടെ തീരുമാനത്തെ സ്റ്റീവ് സ്മിത്ത് ചോദ്യം ചെയ്തതാണ് വിവാദമായത്.

സംഭവം ഇങ്ങനെ: ഓസീസ് ഇന്നിങ്‌സിന്റെ 26-ാം ഓവറില്‍ നീല്‍ വാഗ്നറിന്റെ ഷോട്ട് ബോള്‍ സ്മിത്തിന്റെ നെഞ്ചില്‍ തട്ടി തെറിച്ചു. പിന്നാലെ സ്മിത്ത് സിംഗിള്‍ ഓടി. എന്നാല്‍, ഷോട്ടിന് ശ്രമിച്ചില്ലെന്ന കാരണത്താല്‍ അമ്പയര്‍ നൈജല്‍ ലോങ് റണ്‍സ് അനുവദിച്ചില്ല.

ഇതോടെ സ്മിത്ത് ഈ തീരുമാനം ചോദ്യം ചെയ്തു. ലഞ്ചിന് പിരിയുമ്പോഴും സ്മിത്ത് അമ്പയറോട് തര്‍ക്കിച്ചു. പിന്നാലെ അമ്പയര്‍ക്കെതിരേ മുന്‍താരം ഷെയ്ന്‍ വോണ്‍ രംഗത്തെത്തി. അമ്പയറുടെ തീരുമാനം തെറ്റായിരുന്നുവെന്നും ഷോട്ട് ബോളില്‍ ഷോട്ടിന് ശ്രമിച്ചില്ലെങ്കിലും റണ്‍സിനായി ഓടാം എന്നാണ് നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Content Highlights: Steve Smith Fumes At Umpire Nigel Llong