ജഡേജയുടെ പന്തിൽ സ്മിത്ത് ക്ലീൻ ബൗൾഡാകുന്നു | Photo: Getty Images
നാഗ്പുര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ. ഓസീസിനെ വെറും 177 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ഇന്ത്യ ആദ്യദിനം മത്സരമവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ മാര്‍നസ് ലബൂഷെയ്‌നും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. ലോക ഒന്നാം നമ്പര്‍ ബാറ്ററായ ലബൂഷെയ്‌നും രണ്ടാം റാങ്കുകാരനായ സ്റ്റീവ് സ്മിത്തും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ ഭയന്നു. എന്നാല്‍ ഇരുവരെയും പുറത്താക്കിക്കൊണ്ട് ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.
മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ജഡേജയുടെ അതിമനോഹരമായ പന്താണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ജഡേജയുടെ പന്ത് പൂര്‍ണമായും പ്രതിരോധിക്കാന്‍ സ്മിത്ത് ശ്രമിച്ചെങ്കിലും പന്ത് വിക്കറ്റ് പിഴുതു. ഇത് കണ്ട സ്മിത്തിന് അത് വിശ്വസിക്കാനായില്ല. അമ്പരപ്പോലെ അല്‍പ്പനേരം ക്രീസില്‍ നിന്ന ശേഷമാണ് സ്മിത്ത് ഗ്രൗണ്ട് വിട്ടത്.
37 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. ആദ്യ ഇന്നിങ്‌സില്‍ ജഡേജ വെറും 47 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റാണ് വീഴ്ത്തിയത്. നിര്‍ണായക സമയത്ത് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ജഡേജ താരമായി മാറി.
Content Highlights: Steve Smith Can't Believe As Ravindra Jadeja Rattles His Stumps
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..