മെല്‍ബണ്‍: ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ്  കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിനം സ്റ്റീവ് സ്മിത്തിന്റേയും ട്രാവിസ് ഹെഡിന്റേയും ബാറ്റിങ്ങാണ് ഓസീസിനെ തുണച്ചത്. അവര്‍ ഒന്നാമിന്നിങ്‌സില്‍ 467 റണ്‍സും നേടി.

എന്നാല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അത്ര മികച്ച സ്വീകരണമല്ല സ്റ്റീവ് സ്മിത്തിന് കിട്ടിയത്. സ്മിത്ത് കളിക്കാനിറങ്ങിയപ്പോള്‍ കൈയടിയോടൊപ്പം കൂവലും ഉയര്‍ന്നു. എന്നാല്‍ ഇതിനൊന്നും ചെവികൊടുക്കാതെ കളിച്ച സ്മിത്ത് 85 റണ്‍സ് അടിച്ചു. ഒന്നാം ദിവസത്തെ മത്സരത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ കാണികളുടെ സമീപനത്തെ കുറിച്ച് സ്മിത്ത് ചോദ്യം നേരിട്ടു.

എന്നാല്‍ ഈ ചോദ്യത്തെ ഓസീസ് താരം അനായാസം മറികടന്നു. ഏതു കൂവലിനെ കുറിച്ചാണ് നിങ്ങള്‍ പറയുന്നത്? അതാണോ സംഭവിച്ചത്. എനിക്ക് അതിനെ കുറിച്ച് വലിയ ധാരണയില്ല. ബാറ്റുമായി ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. കൈയടി ആണെങ്കിലും കൂവി വിളിക്കലാണെങ്കിലും ഞാന്‍ ചെവി കൊടുക്കാറില്ല. ഇതെല്ലാം തടുക്കാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. അതു നല്ലതാണെങ്കിലും ചീത്തയാണെങ്കിലും എന്റെ ചെവിയിലെത്തില്ല. സ്മിത്ത് വ്യക്തമാക്കി.

Content Highlights: Steve Smith Boos At MCG Australia vs New Zealand