
Photo: Getty Images
മെല്‍ബണ്‍: ബിഗ് ബാഷ് ലീഗില്‍ കളിക്കാനുള്ള ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിന്റെ മോഹത്തിന് തിരിച്ചടി. ബിഗ് ബാഷ് ലീഗില്‍ സ്മിത്തിനെ കളിക്കുന്നതില്‍ നിന്ന് വിലക്കി. സിഡ്‌നി സിക്‌സേഴ്‌സിന്റെ താരമായ സ്മിത്ത് പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനെതിരായ ക്വാളിഫയര്‍ കളിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് തിരിച്ചടി നേരിട്ടത്.
ആഷസ് പരമ്പരയില്‍ പങ്കെടുക്കുകയായിരുന്ന സ്മിത്ത് മത്സരങ്ങള്‍ക്ക് ശേഷം സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടി കളിക്കാന്‍ താത്പര്യം കാണിച്ചു. അതിനായി തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍ മറ്റു ടീമുകള്‍ സ്മിത്തിനെ കളിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
പ്രാഥമിക മത്സരങ്ങളില്‍ പങ്കെടുക്കാതെ സ്മിത്ത് നേരിട്ട് ക്വാളിഫയറില്‍ കളിക്കുന്നതാണ് മറ്റ് ടീമുകളെ ചൊടിപ്പിച്ചത്. ന്യൂസീലന്‍ഡിനെതിരായ ഓസ്‌ട്രേലിയയുടെ പരമ്പര റദ്ദാക്കിയതോടെയാണ് സ്മിത്തിന് ബിഗ് ബാഷില്‍ കളിക്കാനുള്ള അവസരം ലഭിച്ചത്. ആഷസും ന്യൂസീലന്‍ഡിനെതിരായ പരമ്പരയും കാരണം സ്മിത്ത് ബിഗ് ബാഷില്‍ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ പരമ്പര മാറ്റിവച്ചതോടെ താരം കളിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
സ്മിത്തിനെ കളിപ്പിക്കാത്തില്‍ പ്രതിഷേധിച്ച് സിക്‌സേഴ്‌സ് നായകന്‍ മോയിസ് ഹെന്റിക്കസ് രംഗത്തെത്തി. സ്മിത്തിനോട് കാണിക്കുന്ന അനാദരവാണിതെന്നും ഐ.പി.എല്ലില്‍ കോടികള്‍ മുടക്കി താരത്തെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിക്കുകയാണെന്നും ഹെന്റിക്കസ് പറഞ്ഞു. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കിള്‍ വോണും സ്മിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Steve Smith blocked from participating in Big Bash League knock-outs for Sydney Sixers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..