മെല്‍ബണ്‍: പരിക്കറ്റ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒഴിവാക്കി ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. മറ്റൊരു പേസ് ബൗളറായ ജോഷ് ഹെയ്സല്‍വുഡും പരിക്കുകാരണം പുറത്താണ്. 

ബിഗ് ബാഷ് ലീഗിലെ ടോപ് സ്‌കോററും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഡാര്‍സി ഷോര്‍ട്ട് ടീമിലുണ്ട്. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റതാണ് സ്റ്റാര്‍ക്കിനെ ഒഴിവാക്കാന്‍ കാരണം. മാര്‍ച്ചില്‍ യു.എ.യില്‍ നടക്കുന്ന പാകിസ്താനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഓസ്ട്രേലിയ ഇന്ത്യയില്‍ രണ്ടു മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയും അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയുമാണ് കളിക്കുന്നത്.

ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ് കോമ്പ്, ഗ്ലെന്‍ മാക്‌സ്വെല്‍, ആഷ്ടണ്‍ ടേണര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, നഥാന്‍ കൂള്‍ട്ടര്‍നൈല്‍, ജെയ് റിച്ചാര്‍ഡ്സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ജേസണ്‍ ബെഹറന്‍ഡ്രോഫ്, നഥാന്‍ ലിയോണ്‍, ആദം സാംപ, ഡാര്‍സിഷോര്‍ട്ട്.

Content Highlights: Starc Ruled Out as Australia Announce Squad for India Tour