പാകിസ്താനെതിരേ 'തോക്കുചൂണ്ടി' പരിഹാസം; പാക് ആരാധകരെ പ്രകോപിപ്പിച്ച് ലങ്കന്‍താരത്തിന്‍റെ സെലിബ്രേഷന്‍


ചമിക കരുണരത്‌നെ | Photo: twitter.com/JhawarGourav7, പാകിസ്താൻ ക്രിക്കറ്റ് ടീം | Photo: AP

ദുബായ്: കപ്പടിക്കുമെന്ന് കരുതിയിരുന്ന ഇന്ത്യ പുറത്തായെങ്കിലും ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ കളത്തിനകത്തും പുറത്തും ആവേശത്തിന് ഒരു കുറവുമില്ല. ഞായറാഴ്ച ശ്രീലങ്കയും പാകിസ്താനും തമ്മിലുള്ള കലാശപ്പോരിന് മുന്‍പ് ശ്രദ്ധേയമായിരിക്കുകയാണ് ലങ്കന്‍ താരം ചാമിക കരുണരത്‌നയുടെ മറ്റൊരു സെലിബ്രേഷന്‍. ബംഗ്ലാദേശിനെ തോല്‍പ്പിച്ചതിന് ശേഷം നാഗിന്‍ നൃത്തം ചെയ്തായിരുന്നു പരിഹാസമെങ്കില്‍ ഇത്തവണ പാകിസ്താനെതിരെ 'തോക്ക്' ചൂണ്ടി നിറയൊഴിച്ചാണ് താരത്തിന്റെ പരിഹാസം.

2018-ല്‍ ബംഗ്ലാദേശ് നിദാഹസ് ട്രോഫിയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ശേഷം നാഗിന്‍ ഡാന്‍സ് കളിച്ചതിനുള്ള മറുപടിയാണ് ഏഷ്യാകപ്പില്‍ നല്‍കിയത്. വെള്ളിയാഴ്ച സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ചതിന് പിന്നാലെയാണ് താരം ബാറ്റിനെ തോക്കാക്കിയത്.

പാകിസ്താന്‍ താരം ആസിഫ് അലിയുടെ സിഗ്നേച്ചര്‍ സെലിബ്രേഷനായ, നിറയൊഴിക്കാനായി തോക്ക് ചൂണ്ടുന്നത് പോലെ ബാറ്റ് പിടിച്ചുള്ള നില്‍പ്പിനെയാണ് ലങ്കന്‍ താരം ഇത്തവണ അനുകരിച്ചത്. സംഭവം വൈറലായതോടെ ഇതിനെതിരെ പാക് ആരാധകര്‍ രംഗത്തുവന്നിട്ടുണ്ട്. ചമിക കാണിക്കുന്നത് അമിതാവേശമാണെന്നും പാകിസ്താന്‍ ഫൈനലില്‍ ഇതിന് പകരം വീട്ടുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

സമീപകാലത്തെ വന്‍ തകര്‍ച്ചയില്‍ നിന്ന് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുംവിധത്തിലുള്ള ഉയത്തെഴുന്നേല്‍പ്പിനെ അനുസ്മരിപ്പിക്കുന്ന ഘട്ടത്തില്‍ ഇത്തരം മനോഭാവം ടീമിന് ഗുണംചെയ്യുമെന്നാണ് ലങ്കന്‍ ആരാധകര്‍ പറയുന്നത്. എന്തായാലും ഇതൊക്കെകൊണ്ടുതന്നെ ഏഷ്യാ കപ്പ് ഫൈനല്‍ ആവേശകരമായിരിക്കുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

Content Highlights: srilanka, pakistan, asia cup 2022, chamika karunaratne


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented