കാന്‍ഡി (ശ്രീലങ്ക): ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് രണ്ടു വിക്കറ്റിന് 100 റണ്‍സെന്ന നിലയിലായിരിക്കെ മഴ പെയ്യുകയായിരുന്നു. ഇതോടെ അവസാന സെഷന്‍ കളി തടസ്സപ്പെടുകയും ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തു. 

74 റണ്‍സുമായി തമീം ഇഖ്ബാലും 23 റണ്‍സോടെ മുഅ്മിനുല്‍ ഹഖുമായിരുന്നു ക്രീസില്‍. സെയ്ഫ് ഹസ്സന്‍, നജ്മുല്‍ ഹുസൈന്‍ എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. 

ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 541 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നജ്മുല്‍ ഹുസൈന്‍ ഷാന്റോയും മുഅ്മിനുല്‍ ഹഖും സെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക എട്ടു വിക്കറ്റിന് 648 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ദിമുത് കരുണരത്‌ന ഇരട്ട സെഞ്ചുറിയും ധനഞ്ജയ ഡിസില്‍വ സെഞ്ചുറിയും നേടി. 107 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡും ലങ്കയ്ക്ക് സ്വന്തമായി.

Content Highlights: SriLanka vs Bangladesh First Test Cricket