ന്ത്യയുടെ രണ്ടാം നിര ടീമുമായി കളിക്കാന്‍ തീരുമാനിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്ക്ക് മറുപടിയുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുതിര്‍ന്ന താരം ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ശക്തരാണെന്ന വാദമാണ് ബോര്‍ഡ് ഉന്നയിച്ചത്. ടീമിലെ 20 കളിക്കാരില്‍ 14 പേരും ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും കളിച്ചിട്ടുള്ളവരാണെന്നും ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശ്രീലങ്കന്‍ പര്യടനത്തിന് ഇന്ത്യ രണ്ടാംനിര ടീമിനെ വിട്ട തീരുമാനം ശ്രീലങ്കന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ടെലിവിഷന്‍ മാര്‍ക്കറ്റിംഗ് താല്പര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയാണ് ഇക്കാര്യത്തില്‍ കുറ്റം പറയുന്നതെന്നും രണതുംഗ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. 

ഇന്ത്യയുടെ മികച്ച ടീമിനെ ഇംഗ്ലണ്ട് പര്യടനത്തിന് വിടുകയും പകരം ദുര്‍ബലമായ ഒരു രണ്ടാം കിട ടീമിനെ ശ്രീലങ്കന്‍ പര്യടനത്തിന് അയക്കുകയുമാണ് ചെയ്തതെന്ന് രണതുംഗെ തുറന്നടിച്ചു. ജൂലൈ 13ന് ആണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ഏകദിനം അരങ്ങേറുക. രാഹുല്‍ ദ്രാവിഡ് ആണ് ടീമിന്റെ പരിശീലകന്‍. സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ദേവദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന ശക്തമായ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഭുവനേശ്വര്‍ കുമാര്‍ ആണ് വൈസ് ക്യാപ്റ്റന്‍. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി 20യും അടങ്ങുന്നതാണ് പരമ്പര. കൊളംബോയിലാണ് മത്സരം. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുകയാണ്.

Content highlights : srilanka cricket board replied arjuna ranatunga criticize on indian team