ശ്വാസമടക്കിപ്പിടിച്ചുകണ്ട അവസാന ഓവര്‍, ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ത്രില്ലറുകളിലൊന്ന്


Photo: AFP

ക്രൈസ്റ്റ്ചര്‍ച്ച്: ട്വന്റി 20യില്‍ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും ആവേശം നിറഞ്ഞ ക്ലൈമാക്‌സുകള്‍ നിരവധി പിറന്നിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് അത്യന്തം നാടകീയതകള്‍ നിറഞ്ഞ ന്യൂസീലന്‍ഡ്-ശ്രീലങ്ക ആദ്യ ടെസ്റ്റ് മത്സരം കൂടി. മത്സരത്തിന്റെ അഞ്ചാം ദിനത്തിലെ അവസാന ഓവറിലെ അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരം ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്.

ന്യൂസീലന്‍ഡ് വിജയം നേടിയാല്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടം നേടാം എന്നതിനാല്‍ ഇന്ത്യന്‍ ആരാധകരും ഏറെ ഉറ്റുനോക്കിയ മത്സരമായിരുന്നു ഇത്. ടെസ്റ്റിന്റെ അവസാന ദിനം 37 ഓവര്‍ മഴ അപഹരിച്ചതോടെ 53 ഓവറില്‍ 257 റണ്‍സായിരുന്നു ന്യൂസീലന്‍ഡിന്റെ വിജയലക്ഷ്യം.

ഏകദിന ശൈലിയില്‍ ബാറ്റേന്തിയ കിവീസിനായി കെയ്ന്‍ വില്യംസണ്‍ സെഞ്ചുറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 121 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വില്യംസണും 81 റണ്‍സെടുത്ത ഡാരില്‍ മിച്ചലും ചേര്‍ന്ന് കിവീസിനെ വിജയത്തിലെത്തിച്ചു. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കിവീസ് അവസാന ഓവറില്‍ കഷ്ടിച്ചാണ് വിജയം നേടിയത്.

അത്യന്തം നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് മത്സരം വേദിയായത്. ഡാരില്‍ മിച്ചല്‍ പുറത്തായതോടെ കീവീസ് പ്രതിരോധത്തിലായി. അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് ശേഷിക്കേ ന്യൂസീലന്‍ഡിന് എട്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അഷിത ഫെര്‍ണാണ്ടോയാണ് ശ്രീലങ്കയ്ക്ക് വേണ്ടി അവസാന ഓവര്‍ ചെയ്തത്.

അഷിതയുടെ ആദ്യ പന്തില്‍ വില്യംസണ്‍ ഒരു റണ്ണെടുത്തു. രണ്ടാം പന്തില്‍ മാറ്റ് ഹെന്ററിയും ഒരു റണ്‍ നേടി. എന്നാല്‍ മൂന്നാം പന്തില്‍ രണ്ടാം റണ്ണിനായി ശ്രമിക്കുന്നതിനിടെ ഹെന്ററി റണ്‍ ഔട്ടായി. ഇതോടെ കിവീസ് പ്രതിരോധത്തിലായി. എന്നാല്‍ നാലാം പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് വില്യംസണ്‍ സ്‌കോര്‍ സമനിലയിലാക്കി. ഇതോടെ രണ്ട് പന്തില്‍ ഒരു റണ്‍സായി വിജയലക്ഷ്യം. എന്നാല്‍ അഞ്ചാം പന്തില്‍ വില്യംസണെ റണ്‍സ് നേടാനനുവദിക്കാതെ അഷിത അതിമനോഹരമായി പന്തെറിഞ്ഞ് മത്സരം അവസാന പന്തിലേക്ക് നീട്ടി. ഇതോടെ ഒരു പന്തില്‍ ഒരു റണ്‍സായി വിജയലക്ഷ്യം.

അവസാന പന്തില്‍ അഷിത തന്ത്രപരമായി വില്യംസണെതിരേ ബൗണ്‍സറെറിഞ്ഞു. ഷോട്ടിന് ശ്രമിച്ച വില്യംസണിന് പിഴയ്ക്കുകയും പന്ത് വിക്കറ്റ് കീപ്പര്‍ പിടിച്ചടക്കുകയും ചെയ്തു. പക്ഷേ മറുവശത്ത് നീല്‍ വാഗ്നര്‍ റണ്ണെടുക്കാനായി ഓടിയതോടെ വില്യംസണും മറുവശത്തേക്ക് കുതിച്ചു. ഇതുകണ്ട കീപ്പര്‍ നിറോഷന്‍ ഡിക്ക്‌വെല്ല പന്ത് അഷിതയ്ക്ക് കൈമാറി. പന്ത് കൈയ്യിലൊതുക്കിയ അഷിത നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ വിക്കറ്റിലേക്ക് ത്രോ ചെയ്യുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇതോടെ ശ്രീലങ്ക ആഘോഷം തുടങ്ങി. വില്യംസണ്‍ ക്രീസില്‍ കയറിയില്ല എന്നാണ് ശ്രീലങ്കന്‍ താരങ്ങള്‍ വിചാരിച്ചത്.

എന്നാല്‍ അമ്പയര്‍ ഈ റണ്‍ ഔട്ട് തേര്‍ഡ് അമ്പയിലേക്ക് കൈമാറി. റീപ്ലേയില്‍ വില്യംസണിന്റെ ബാറ്റ് ക്രീസിനുള്ളിലുണ്ടെന്ന് വ്യക്തമായതോടെ ശ്രീലങ്കന്‍ ക്യാമ്പില്‍ നിരാശപടര്‍ന്നു. മുട്ടുകുത്തി നിന്ന് വില്യംസണ്‍ വിജയമാഘോഷിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ത്രില്ലറുകളിലൊന്നാണിത്.

Content Highlights: sri lanka vs new zealand first test last over drama

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented