ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര ജൂലായ് 18-ന്  ആരംഭിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

ജൂലായ് 13-ന് ആരംഭിക്കേണ്ടിയിരിക്കുന്ന പരമ്പര ശ്രീലങ്കന്‍ ക്യാമ്പിലെ  കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അഞ്ചു ദിവസം കൂടി നീട്ടി ജൂലായ് 18-ലേക്ക് മാറ്റിയിരിക്കുന്നത്.

മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണു പരമ്പരയിലുള്ളത്. 

ലങ്കന്‍ ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്‌ളവര്‍, ടീമിന്റെ വീഡിയോ അനലിസ്റ്റായ ജി.ടി നിരോഷന്‍ എന്നിവരാണ് കോവിഡ് ബാധിതരായത്. ഇതോടെ ടീമിന്റെ ഐസൊലേഷന്‍ കാലാവധി നീട്ടേണ്ടി വന്നതോടെയാണ് പരമ്പരയുടെ തീയതിയും നീട്ടിയത്. 

ഇതനുസരിച്ച് ഏകദന പരമ്പരയിലെ മത്സരങ്ങള്‍ ജൂലായ് 18, 20, 23 തീയതികളില്‍ നടക്കും. ജൂലായ് 25-ന് ട്വന്റി 20 പരമ്പരയും തുടങ്ങും. 

നേരത്തെ ജൂലായ് 17-ന് പരമ്പര ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlights: Sri Lanka vs India series to start on July 18 says Sourav Ganguly